ചക്കരക്കൽ : ഗ്രാന്മ കൾച്ചറൽ സെന്റർ കൈഞ്ഞ എട്ട് ദിവസമായി നടത്തിവരുന്ന നാടകോത്സവം സമാപിച്ചു നാടക പ്രതിഭകളായ പ്രമോദ് ചാല, ദിനേശൻ ചാല എന്നിവരുടെ സ്മരണയ്ക്കാണ് നാടകോത്സവം നടത്തിയത്, നിറഞ്ഞ സദസ്സാണ് ഓരോ ദിവസവും ചക്കരക്കല്ലിൽ കാണുവാൻ സാധിച്ചത്, മികച്ച നാടകമായി അമ്പലപ്പുഴയുടെ രണ്ട് ദിവസം രണ്ടാമത്തെ നാടകമായി തിരുവനതപുരരം സൗപർണിക്കയുടെ മണിർകർണ്ണികയും, മികച്ച ജനപ്രിയ നാടകമായി കോഴിക്കോട് സങ്കീർത്തനയുടെ ചിറക് എന്നിവ തെരഞ്ഞെടുത്തു.

മികച്ച രചന പ്രദീപ് കാവുത്തറ (സാധാരണക്കാരൻ ) സംവിധാനം രാജീവൻ മമ്മിളി(രണ്ട് ദിവസം )നടൻ സതീഷ് കെ കുന്നത് (ശാന്തം ) നടി ഗ്രീഷ്മ ഉദയൻ (മണികർണ്ണിക )എന്നിവരും തെരഞ്ഞെടുക്കപ്പെട്ടുസമ്മപനസമ്മേളനവും അവാർഡ് ദാനവും ചക്കരക്കൽ എസ്‌ഐ എം സി പവൻ ഉദ്ഘാടനം ചെയ്തു സംഘടക സമിതി ചെയർമാൻ എം വി അനിൽകുമാർ ആദ്യക്ഷത വഹിച്ചു ജനറൽ കൺവീനർ എ സി ഷൈജു സ്വാഗതം പറഞ്ഞു, ജൂറി അംഗം ഷാജി ആഡുർ, പ്രെസ്സ് ഫോറം സെക്രട്ടറി സുരേന്ദ്രൻ മാസ്റ്റർ സംസാരിച്ചു, ട്രഷറർ പി പി മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു