കൊച്ചി: മലേറിയയെ ചെറുക്കുന്നതിന് ലക്ഷ്യമിട്ട് ഐടി അധിഷ്ഠിത പരിഹാരങ്ങൾ ക്ഷണിച്ചുകൊണ്ട് ടൈ ഡൽഹി-എൻസിആർ. ഐഐടി, എൻഐടി, ട്രിപ്പിൾ ഐടി ഉൾപ്പെടെയുള്ള ടെക് സ്‌കൂളുകൾക്കായാണ് മലേറിയ ഹാക്ക്‌ഫെസ്റ്റ് പ്രെഡിക്ട്, പ്ലാൻ ആൻഡ് പ്രിവന്റ്' സംഘടിപ്പിക്കുന്നത്. പ്രയത്നയും റെക്കിറ്റും മോർട്ടീനുമായി സഹകരിച്ചാണ് ടൈ ഡൽഹി-എൻസിആർ ഹാക്ക്‌ഫെസ്റ്റ് നടത്തുന്നത്. മലേറിയ നിരീക്ഷണം, ഉറവിടം കണ്ടെത്തൽ, മലേറിയ പടരുന്നത് പ്രവചിക്കുക എന്നിവയിലെ പോരായ്മകൾ നികത്താനുള്ള മാർഗ്ഗങ്ങളാണ് സമർപ്പിക്കേണ്ടത്. ജേതാക്കൾക്ക് 5 ലക്ഷം രൂപ വരെ അവാർഡുകൾ നേടാം. കൂടുതൽ വിവരങ്ങൾക്കായി ടൈ ഡൽഹിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.(https://delhi.tie.org/malaria-hackfest-predict-plan-prevent/)

'മികവ് പുലർത്തുന്ന സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നതിലാണ് പ്രോഗ്രാം ഊന്നൽ നൽകുന്നത്, അവരുടെ ഐടി എനേബിൾഡ് ഇന്നൊവേഷനിലൂടെ, മലേറിയ വ്യാപകമാകുന്ന പ്രശ്നം ലഘൂകരിക്കാൻ കഴിയുമെന്നു ടൈ ഡൽഹി-എൻസിആർ, ഇഡി ഗീതിക ദയാൽ പറഞ്ഞു. രാജ്യത്തെ ടോപ്പ് ടെക്‌നിക്കൽ സ്‌കൂളുകളിൽ നിന്നുള്ള വിദഗ്ധരായ യുവാക്കളുടെ സഹായത്തോടെ, മലേറിയ നിയന്ത്രിക്കുന്നതിലെ പോരായ്മകൾ നികത്തുന്നതിനും രാജ്യത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി മികച്ച പ്രതിവിധികൾ ആവിഷ്‌ക്കരിക്കാനാണ് ഈ പ്രോഗ്രാം ശ്രമിക്കുന്നതെന്നു എസ്ഓഎ, റെക്കിറ്റിന്റെ എക്‌സ്റ്റേണൽ കാര്യ, പാർട്ട്ണർഷിപ്പ് ഡയറക്ടർ രവി ഭട്നാഗർ പറഞ്ഞു.