- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായ നാലാം തവണയും ബിസിനസ് കൾച്ചർ പുരസ്‌ക്കാരങ്ങൾ നേടി യു.എസ്.ടി
തിരുവനന്തപുരം, 6 ഡിസംബർ, 2023: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തുടർച്ചയായ നാലാം തവണയും ബിസിനസ് കൾച്ചർ അവാർഡുകൾക്ക് (ബി സി എ) അർഹമായി. മികവും സുസ്ഥിരതയുമുള്ള ബിസിനസ് സംസ്‌കാരം വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കാണ് 2023ലെ ബിസിനസ് കൾച്ചർ പുരസ്‌ക്കാരങ്ങൾ ലഭിച്ചത്. ഇത്തവണ രണ്ട് വിഭാഗങ്ങളിലായുള്ള അവാർഡുകളാണ് യു.എസ്.ടിയെ തേടിയെത്തിയത്. കാർബൺ മുക്ത ലോകം എന്ന ലക്ഷ്യം മുൻനിർത്തി സമൂഹത്തിൽ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കും അവയ്ക്കിണങ്ങുന്ന വ്യാപാര മൂല്യങ്ങൾക്കുമുള്ള മികച്ച സി എസ് ആർ / കോർപ്പറേറ്റ് സുസ്ഥിരതാ സംരംഭ അവാർഡും, ഒപ്പം ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ കളേഴ്സ് സംരംഭത്തിനു ലഭിച്ച മികച്ച ആഗോള ഓർഗനൈസേഷൻ ഫോർ ബിസിനസ് കൾച്ചർ അവാർഡുമാണ് ലഭിച്ചത്.
ലണ്ടനിൽ സംഘടിപ്പിച്ച പുരസ്‌ക്കാര വിതരണ ചടങ്ങിൽ യു എസ് ടിയുടെ അസാധാരണവും സുസ്ഥിരമായ സാംസ്‌കാരിക മികവ് അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്തു. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി, സമഗ്രമായ ബിസിനസ് സംസ്‌കാരം സൃഷ്ടിക്കുക എന്നീ മികവുകൾക്കാണ് പുരസ്‌ക്കാരം. ബിസിഎയുടെ വിവിധ വിഭാഗങ്ങളിൽ യുഎസ്‌ടി മുമ്പ് പലവട്ടം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മികച്ച ബിസിനസ് സംസ്‌കാരവും പുതിയ സാംസ്‌കാരിക ആശയവും സൃഷ്ടിച്ചതിന് 2022ലെ ബിസിനസ് കൾച്ചർ അവാർഡ്, 2021ൽ ബിസിനസ് കൾച്ചർ ടീം പുരസ്‌ക്കാരം, 2020ൽ നൂതനമായ അന്താരാഷ്ട്ര ബിസിനസ് സംസ്‌ക്കാരം കെട്ടിപ്പടുത്തതിനുള്ള പുരസ്‌ക്കാരം എന്നിവ ഇവയിൽ പെടും.
മികച്ച സിഎസ്ആർ / കോർപ്പറേറ്റ് സുസ്ഥിരതാ സംരംഭങ്ങളിൽ ഉയർന്ന ബഹുമതികൾ നേടിയെടുക്കുന്നതിലൂടെ, ആഗോളതലത്തിൽ കോർപ്പറേറ്റ് സുസ്ഥിരതയിലും സാമൂഹിക ക്ഷേമത്തിനും നേതൃത്വം നൽകാനുള്ള കമ്പനിയുടെ ഉത്തരവാദിത്തം വർധിച്ചിരിക്കുകയാണ്. കൂടാതെ, ബിസിനസ് കൾച്ചറിനുള്ള ഏറ്റവും മികച്ച ഗ്ലോബൽ/ഇന്റർനാഷണൽ ഓർഗനൈസേഷനുള്ള ബിസിഎ അംഗീകാരം, യു എസ് ടി യുടെ ആഗോള സ്വാധീനവും നന്മയും ഉൾക്കൊള്ളുന്ന ബിസിനസ് സംസ്‌കാരം വളർത്തിയെടുക്കുന്നതിനുള്ള നിരന്തര പ്രതിബദ്ധതയെ എടുത്തു കാണിക്കുകയും ചെയ്യുന്നു.
അഭിമാനകരമായ ഈ അവാർഡുകൾക്ക് പുറമേ, ഇത്തവണ മറ്റ് മൂന്ന് പ്രമുഖ വിഭാഗങ്ങളിലും കമ്പനി അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാപനത്തിനുള്ളിൽ നവീകരണ സംസ്‌കാരം വളർത്തിയെടുക്കുന്നതിനുള്ള യുഎസ് ടിയുടെ സംരംഭങ്ങളെ അംഗീകരിച്ചുകൊണ്ട് ബിൽഡിങ് എ കൾച്ചർ ഓഫ് ഇന്നോവേഷൻ ഇനിഷ്യേറ്റീവ് വിഭാഗത്തിലും; ആത്മവിശ്വാസവും സ്വാധീനവുമുള്ള ബിസിനസ് സംസ്‌കാരം വളർത്തിയെടുക്കാനുള്ള യുഎസ് ടി നേതൃത്വത്തിന്റെ പ്രതിബദ്ധത ബിസിനസ്സ് കൾച്ചർ ലീഡർഷിപ്പ് വിഭാഗത്തിലും; യു എസ് ടി യുടെ വിപുലമായ ടീമിനെയും അവരുടെ സഹകരണ ശ്രമങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ള വലിയ സ്ഥാപനങ്ങൾക്കായുള്ള ബിസിനസ്സ് കൾച്ചർ ടീം പുരസ്‌ക്കാര വിഭാഗത്തിലും അന്തിമ പട്ടികയിൽ കമ്പനി സ്ഥാനം നേടി. അവാർഡ് ജൂറി യു എസ് ടി യുടെ പ്രവർത്തനങ്ങളെ പ്രശംസിക്കാനും മറന്നില്ല. 'സി.എസ്.ആർ പദ്ധതികളിൽ പറഞ്ഞ കാര്യങ്ങൾ കമ്പനി അതേ പോലെ യാഥാർത്ഥ്യമാക്കി,' എന്ന് ഒരു ജൂറി അംഗം വിലയിരുത്തി. ആശയവിനിമയവും പ്രവർത്തിക വെല്ലുവിളികളും ഉൾപ്പെടുന്ന സമ്പൂർണ്ണ പുനർനിർമ്മാണം നടത്തുന്നതിനുപരിയായി, വികസിച്ചുകൊണ്ടിരിക്കുന്ന സംഘടനാ, ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുരസ്‌കൃതമായ ഒരു സംരംഭം യത്‌നിക്കുന്നതിന്റെ ശ്രദ്ധേയമായ ചിത്രമാണ് കളേഴ്സ് ഒഫ് യു എസ് ടി എന്ന് ജൂറി വിലയിരുത്തി.
ബിസിനസ് കൾച്ചർ അവാർഡ് ചടങ്ങിൽ സഹപ്രവർത്തകർക്കൊപ്പം യു എസ് ടിയെ പ്രതിനിധീകരിക്കാൻ സാധിച്ചത് അഭിമാനകരമാണ്, എന്ന് യു.എസ്.ടി ചീഫ് ഡെലിവറി ഓഫീസർ പ്രവീൺ പ്രഭാകരൻ പറഞ്ഞു. 'മികവ്, നവീകരണം, സുസ്ഥിരത എന്നിവ അടിസ്ഥാനമാക്കിയ ഒരു ബിസിനസ് സംസ്‌കാരം വളർത്തിയെടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഈ അംഗീകാരങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ടീമിന്റെ കൂട്ടായ പരിശ്രമങ്ങളിൽ ഞാൻ അഭിമാനിക്കുന്നു, ഈ നേട്ടം വ്യവസായ നിലവാരം കൂടുതൽ ഉയർത്താൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. യു എസ് ടി യിൽ, കോർപ്പറേറ്റ് പ്രവർത്തന വിജയം മികച്ച സാമൂഹിക സ്വാധീനത്തിനുള്ള പ്രേരക ശക്തിയായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ, നവീകരണവും സുസ്ഥിരതയും കൈകോർത്ത് പോകുന്ന ഒരു ഭാവി രൂപപ്പെടുത്തുന്നതിന് വഴിയൊരുക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ ഈ അവാർഡുകൾ ശക്തിപ്പെടുത്തുന്നു,' അദ്ദേഹം അറിയിച്ചു.
ജീവിത സാഹചര്യങ്ങളുടെ പരിവർത്തനം എന്ന ആശയം അചഞ്ചലമായി മുന്നോട്ട് നയിക്കുന്ന ഞങ്ങളുടെ ആഗോള ടീമിലെ ഓരോ അംഗത്തെയും എന്റെ അഭിനന്ദനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്ന് യു.എസ്.ടി ചീഫ് വാല്യൂസ് ഓഫീസറും, ഡെവലപ്പ്‌മെന്റ്‌റ് സെന്റ്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു. 'ഈ നേട്ടം കേവലം അംഗീകാരത്തിനപ്പുറമാണ്; ഇത് നമ്മൾ പങ്കിട്ട മൂല്യങ്ങളുടെ ആഘോഷമാണ്, മെച്ചപ്പെട്ട ഒരു സമൂഹം സൃഷ്ടിക്കാനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ സ്വാധീനമാണ്. ഞങ്ങളുടെ സി എസ് ആർ സംരംഭങ്ങളിലൂടെയും കളേഴ്സ് പ്രോഗ്രാമുകളിലൂടെയും തുടർച്ചയായ നാലാം വർഷവും ഈ അംഗീകാരങ്ങൾ നേടുന്നതിന് ഞങ്ങളെ സഹായിച്ച ഓരോ ടീം അംഗവും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വിനയം, മാനവികത, സത്യസന്ധത എന്നീ മൂല്യങ്ങളാൽ നയിക്കപ്പെടുന്ന ലോകമെമ്പാടുമുള്ള ഞങ്ങളുടെ ടീമുകൾ കൃതജ്ഞത അർഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.
ഈ നേട്ടം ബിസിനസ് സംസ്‌കാരത്തിന്റെ വിവിധ തലങ്ങളിലുള്ള മികവിനുള്ള യു എസ് ടി യുടെ പ്രതിബദ്ധതയ്ക്ക് ഉള്ളതാണ്. നവീകരണത്തിലും സുസ്ഥിരതയിലും മുൻപന്തിയിലുള്ള ഒരു കമ്പനി എന്ന നിലയിൽ, മികവിന്റെ ഭാവി രൂപപ്പെടുത്തിക്കൊണ്ട്, വ്യവസായ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നത് യുഎസ് ടി തുടരും.