- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.സി.ടി. അക്കാദമിയുടെ ആറുമാസ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾക്കായി അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേർന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് ആറ് മാസ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾക്കായി അപേക്ഷ ക്ഷണിക്കുന്നു. തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളായ മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്ക്യൂരിറ്റി അനലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ്, മലബാർ ക്യാൻസർ സെന്ററുമായി സഹകരിച്ചുള്ള ഹെൽത്ത് ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ കോഴ്‌സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. https://ictkerala.org/registration എന്ന ലിങ്ക് സന്ദർശിച്ച് ഈ കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാം.
യോഗ്യരായ വിദ്യാർത്ഥികൾക്ക് കേരള നോളജ് മിഷന്റെ ഇരുപതിനായിരം രൂപ സ്‌കോളർഷിപ്പ് ലഭിക്കും. കെ.കെ.ഇ.എം. സ്‌കോളർഷിപ്പ് ലഭിക്കാത്ത അർഹരായ മറ്റ് വിദ്യാർത്ഥികൾക്ക് പന്ത്രണ്ടായിരം രൂപയുടെ സ്‌കോളർഷിപ്പ് ഐ.സി.ടി. അക്കാദമിയും നൽകുന്നു.
കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് നൂറ് ശതമാനം പ്ലേസ്മെന്റ് പിന്തുണ ഐ.സി.ടി. അക്കാദമി ഉറപ്പു നൽകുന്നു. ഈ പ്രോഗ്രാമുകളിലേക്ക് ഡിസംബർ 20 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് +91 75 940 51437, 471 270 0811 എന്നീ നമ്പരുകളിൽ ബന്ധപെടുക