പാലാ: രാജ്യത്തിന്റെ നാളത്തെ ഭരണാധികാരികളാവേണ്ട വിദ്യാർത്ഥികൾ കഞ്ചാവും മൊബൈൽ ഫോണുമടക്കം എല്ലാ ലഹരികളിൽ നിന്നും വിമുക്തിനേടേണ്ടത് അനിവാര്യമാണന്ന് മാണി സി.കാപ്പൻ എംഎ‍ൽഎ. എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ജില്ലയിലുട

നീളം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ വാഹന പ്രചരണജാഥ പാലാ ചാവറ സി.എം.ഐ പബൽക് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിയിൽ പെടാതെ മുന്നോട്ടുപോവുകയാണ് വിദ്യാർത്ഥികളുടെ നാളത്തെ ലഹരിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബാല്യകാല പഠനവും അദ്ദേഹം അനുസ്മരിച്ചു. ചാവറ പബ്‌ളിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ.സാബു കൂടപ്പാട്ട് അധ്യക്ഷത വഹിച്ചു. എസ്തർ ജോയിസ് ആമുഖപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, കാരിത്താസ് ആശുപത്രിയിലെ ഡോ.ഷാരോൺ എലിസബത്ത് എന്നിവർ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി.

മൊബൈൽ ഫോണിൽ ഗയിമുകൾക്കും യുട്യൂബിനുമടക്കം അടിമപ്പെടുന്ന വിദ്യാർത്ഥികളുടെ ശരീരത്തിലെ ഡോപ്പമീൻ ഹോർമോണിന്റെ അളവ് ക്രമാതീതമായി ഉയർന്ന് കോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥസംജാതമാവുകയും അത് വഴി ബുദ്ധിമാന്ദ്യം അടക്കമുള്ള ശാരീരിക അവശതകൾക്ക് ഇടവരുത്തുമെന്നും ഡോ. ഷാരോൺ വിദ്യാർത്ഥികളോട് വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ഷോൺജോർജ്ജ് ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. എബിൻ ഷാജി കണ്ണിക്കാട്ട് ചാവറ സ്‌കൂൾ പ്രിൻസിപ്പൽ ഫാ.സാബു കൂടപ്പാട്ടിന് അവാർഡ് സമ്മാനിച്ചു.

സി.എം.ഐ സ്‌കൂൾ കോർപ്പറേറ്റ് മാനേജർ ഫാ.ബാസ്റ്റിൻ മംഗലത്തിൽ, പാലാ നഗരസഭാ കൗൺസിലർ ആന്റോ ജോസ് പടിഞ്ഞാറേക്കര, സുനോജ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. പാലായിൽ നിന്നും 18 ഓളം വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ലഹരി വിരുദ്ധ ജാഥ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്‌കൂൾ, ചങ്ങനാശേരി സെന്റ്തോമസ് സ്‌കൂൾ എന്നിവിടങ്ങളിലെത്തി വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ സന്ദേശം കൈമാറി. കാഞ്ഞിരപ്പള്ളിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിഹ് കമ്മറ്റി ചെയർപേഴ്സൺ ജെസി ഷാജനു ചങ്ങനാശേരിയിൽ ജോബ്മൈക്കിൾ എംഎ‍ൽഎയും ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാഥ വൈകുന്നേരം കോട്ടയം സി.എം.എസ് കോളേജിലെത്തി സമാപിച്ചു. സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ ജയചന്ദ്രൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ.ജെ ഷാജി എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോഷ്വാ വർഗീസ്, ഷാജി ജെ.കണ്ണിക്കാട്ട്, കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ബിനു കുന്നത്ത്, ജിജോ ഫ്രാൻസിസ്, സി.ജി പ്രമോദ് എന്നിവർ പ്രസംഗിച്ചു.