- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകുന്ദൻ സി മേനോൻ സുഹൃദ് സംഘത്തിന്റെ പ്രഥമ അവാർഡ് സിദ്ദിഖ് കാപ്പന്
കോഴിക്കോട് : പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന മുകുന്ദൻ സി. മേനോന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റ സുഹൃത്തുക്കൾ ഏർപ്പെടുത്തിയ പ്രഥമ മുകുന്ദൻ സി മേനോൻ സുഹൃദ് സംഘത്തിന്റെ അവാർഡ് സിദ്ദിഖ് കാപ്പനെ തിരഞ്ഞെടുത്തു. ഹത്രാസിലെ ബലാത്സംഗം കേസ്സ് റിപ്പോർട്ട് ചെയ്യാനായി ഡൽഹിയിൽ നിന്നും പോയ മാധ്യമ പ്രവർത്തകനായ സിദ്ധീഖ് കാപ്പനെ രണ്ട് വർഷത്തോളം ഉത്തര പ്രദേശിലെ യോഗി സർക്കാർ യു.എ.പി.എ. നിയമം ഉപയോഗിച്ച് തടവറയിലിട്ടിരുന്നു. ഒടുവിൽ സുപ്രീം കോടതി ഇടപെട്ടാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്്. കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ട മാധ്യമ പ്രവർത്തകനായ സിദ്ധീഖ് കാപ്പനെ ജൂറി കമ്മിറ്റി ഐക്യകണേ്ഠനയാണ് അവാർഡിന് തെരഞ്ഞെടുത്തത്. മുകുന്ദൻ സി.മേനോന്റെ 17 -ാം ചരമ വാർഷിക ദിനമായ ഡിസംബർ 13 ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് മാവൂർ റോഡിലെ കൈരളി തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൽപ്പറ്റ നാരായണൻ അവാർഡ് വിതരണം ചെയ്യും. 50,001 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
പ്രൊ. ജെ.ദേവിക, ഒ. അബ്ദുല്ല, എൻ.പി.ചെക്കുട്ടി, എ.എസ്. അജിത് കുമാര്, പി.എ. എം.ഹാരിസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാർഡ് നിർണ്ണയം നടത്തിയത്. ഗ്രോ വാസു ചെയർമാനും, എൻ.പി.ചെക്കുട്ടി ജനറൽ കൺവീനറുമായി രൂപീകരിച്ച മുകുന്ദൻ സി.മേനോൻ സുഹൃദ് സംഘമാണ് അവാർഡ് നൽകുന്നത്. വരും വർഷങ്ങളിലും അവാര്ഡ് തുടരും.

Next Story