തിരുവനന്തപുരം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷം ഞായറാഴ്ച (10/12/2023) രാവിലെ 10.30 ന് പാളയം അയ്യങ്കാളി ഹാളിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും.

സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന് 75 സംവത്സരങ്ങൾ പൂർത്തിയാകുന്നു എന്ന പ്രത്യേകത ഇത്തവണത്തെ മനുഷ്യാവകാശ ദിനത്തിനുണ്ട്.

കമ്മീഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് സമ്മേളനത്തിൽ അദ്ധ്യക്ഷനായിരിക്കും. കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി പ്രത്യേക പ്രഭാഷണം നടത്തും.

മനുഷ്യാവകാശ സംരക്ഷണം - തദ്ദേശ സ്വയംഭരണ സർക്കാരുകളുടെ പങ്കും ഉത്തരവാദിത്തവും എന്ന വിഷയത്തിൽ മുൻ ചീഫ് സെക്രട്ടറി എസ് . എം. വിജയാനന്ദ് പ്രഭാഷണം നടത്തും. നിയമ വകുപ്പ് സെക്രട്ടറി കെ. ജി. സനൽ കുമാർ, കേരള സഹകരണ ട്രിബ്യൂണലും ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ എൻ. ശേഷാദ്രിനാഥൻ, മനുഷ്യാവകാശ കമ്മീഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഐ. ജി, പി. പ്രകാശ് എന്നിവർ ആശംസകൾ അർപ്പിക്കും. കമ്മീഷൻ സെക്രട്ടറി എസ്. എച്ച്. ജയകേശൻ സ്വാഗതവും രജിസ്ട്രാർ എസ്. വി. അമൃത നന്ദിയും പറയും.