വിദേശകാര്യ - പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ നാളെ (ഡിസംബർ 09ന്) തിരുവനന്തപുരം ബാലരാമപുരത്ത് നടക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്രയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി അഗസ്ത്യാർസ്വാമി കല്യാണ മണ്ഡപത്തിൽ രാവിലെ 10 മണിക്ക് നടക്കും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.30ന് വിദൂരദൃശ്യസംവിധാനത്തിലൂടെ വികസിത് ഭാരത് സങ്കല്പ യാത്രയുടെ രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കളുമായി സംവദിക്കും. കേന്ദ്ര ?ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം, ?വിവിധ വിഭാ?ഗത്തിൽപ്പെട്ട അപേക്ഷകർക്ക് അനുവദിക്കപ്പെട്ട ബാങ്ക് വായ്പകളുടെ വിതരണം, കാർഷിക മേഖലയിൽ ഡ്രോൺ ഉപയോ??ഗം പരിചയപ്പെടുത്തൽ, ഉജ്ജ്വല യോജനക്കു കീഴിൽ പുതിയ പാചക വാതക കണക്ഷനുകൾ വിതരണം ചെയ്യൽ തുടങ്ങിയവയും പരിപാടിയുടെ ഭാ?ഗമായി നടക്കും.

കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുൻനിര പദ്ധതികളുടെ പരിപൂർണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം 'വികസിത് ഭാരത് സങ്കൽപ്പ് യാത്ര'നടത്തുന്നത്.