മുക്കം: കോഴിക്കോട് മേഖല ഹെവൻസ് ഫെസ്റ്റ് ഡിസംമ്പർ 17ന് ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജ് ക്യാമ്പസിൽ നടക്കും. ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപവത്ക്കരിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് പതിനഞ്ച് ഹെവൻസ് പ്രീ സ്‌ക്കൂളുകളിൽനിന്ന് 36 ഇനങ്ങളിൽ 500 കുരുന്ന് കലാപ്രതിഭകൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ ഹെവൻസ് ഡയരക്ടർ സി.എച്ച് അനീ സുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹെവൻസ് ഫെസ്റ്റ് സംസ്ഥാന കോഡിനേറ്റർ സിദ്ദീഖ് അക്‌ബർ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് എ.പി.നസീം, കെ.സി മൊയ്തീൻകോയ, കെ ടി മുഹമ്മദ് അബ്ദുറഹിമാൻ, ഹെവൻസ് പ്രി സ്‌ക്കൂൾ പ്രിൻസിപ്പാൾ ടി. നർഗീസ് തുടങ്ങിയവർ സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി, ഹെവൻസ് ഡയരക്ടർ സി.എച്ച് അനീസുദ്ദീൻ എന്നിവർ സ്വാഗതസംഘം രക്ഷാധികാരികളാണ്. സിദ്ദീഖുൽ അക്‌ബർ (ആക്ടിംങ്ങ് ചെയർമാൻ), കെ.സി.മൊയ്തീൻകോയ (ചെയർമാൻ) സി ബ്ഹത്തുല്ല (വൈസ് ചെയർമാൻ), എ.പി ഷഹർബാൻ (വൈസ് ചെയർപേഴ്സൺ) കെ.സി.ഉബൈദ് (ജനറൽ കൺവീനർ), കെ.ടി.ഇൽയാസ് (കൺവീനർ), ഐ. ഹസ്സൻ മാസ്റ്റർ (ജോ. കൺവീനർ), നജീബ് മാസ്റ്റർ, എ പി.നസിം (സാമ്പത്തികം), സാലിം ജീറോഡ് (പ്രചരണം), സുബൈർ കുറുങ്ങോട്ട് (ഭക്ഷണം), പി.എം ഷരിഫുദ്ദിൻ (സ്റ്റേജ് സൗണ്ട്, ലൈറ്റ് ), കുട്ടി ഹസ്സൻ മാസ്റ്റർ സ്റ്റേജ് മാനേജ്മെന്റ് ), ഇബ്രാഹിം വളണ്ടിയർ, എം ടി അത്താവുല്ല (സ്വീകരണം), ജസീന ടീച്ചർ (രജിസ്ട്രേ'ഷൻ), തൗഫീഖ് (അമഡേഷൻ), ഷാമില (മെഡിക്കൽ) , ജവാദ് മാസ്റ്റർ (ട്രോഫി).
--