- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള കത്തോലിക്കാസഭയുടെ അവസാനവാക്ക് മാർപാപ്പയുടേത്: ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ
കൊച്ചി: വിവിധങ്ങളായ വിഷയങ്ങളിൽ ആഗോള കത്തോലിക്കാസഭയുടെ അവസാനവാക്ക് സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയുടേതാണെന്നും കത്തോലിക്കാ വിശ്വാസ ചൈതന്യത്തിൽ ജീവിക്കുന്ന സഭാമക്കൾക്ക് മാർപാപ്പയുടെ കല്പനകളും നിർദ്ദേശങ്ങളുമനുസരിച്ച് സഭയെ ശക്തിപ്പെടുത്തുവാനും പൊതുസമൂഹത്തിൽ ക്രിസ്ത്രീയ വിശ്വാസം ഉയർത്തിപ്പിടിക്കാനും കടമയും ഉത്തരവാദിത്വവുമുണ്ടെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ പറഞ്ഞു.
സഭയെന്നാൽ സംഘടനയോ സ്ഥാപനമോ അല്ല. മറിച്ച് ആത്മാവിൽ നിറഞ്ഞ വിശ്വാസിസമൂഹത്തിന്റെ സ്നേഹക്കൂട്ടായ്മയാണ്. കത്തോലിക്കാസഭയിൽ വിശ്വാസം, സന്മാർഗ്ഗ തീരുമാനങ്ങൾ മാർപാപ്പായുടെ അപ്രമാദിത്യമാണ്. വിശുദ്ധ കുർബാന കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗവും, സാക്ഷ്യവും, ദിവ്യമായ അർപ്പണവുമാണ്. പരസ്പര സ്നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും ദൈവകൃപയുടെയും അനുഗ്രഹത്തിന്റെയും വഴികളിലൂടെയാണ് സഭ എക്കാലവും സഞ്ചരിക്കുന്നത്. പ്രതിസന്ധികളിൽ തളരാതെ തളരാതെ മുന്നേറുന്നതിന് ഒരുമയും സ്വരുമയും കൂട്ടായ്മയും സഭയ്ക്കെന്നും ശക്തിപകരും. അഭിപ്രായങ്ങളിൽ വ്യത്യസ്തതകളുണ്ടാകുമ്പോഴും അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും സർവ്വോപരി പരസ്പരസ്നേഹത്തിന്റെയും വഴിത്താര തുറന്ന് കൂടുതൽ കരുത്താർജിക്കുന്നതാണ് കത്തോലിക്കാസഭയുടെ ചരിത്രം.
രാജ്യത്തെ ഭരണഘടന അനുസരിക്കുവാൻ പൗരന്മാർക്ക് കടമയുള്ളതുപോലെ കത്തോലിക്കാ വിശ്വാസ സംബന്ധിത വിഷയങ്ങളിൽ സഭയുടെ മാർഗ്ഗനിർദ്ദേശങ്ങൾ വിശ്വാസികൾ പാലിക്കണം. ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ മാർപാപ്പയുടെ ഹൃദയത്തിൽ നിന്നുയരുന്ന പ്രാർത്ഥനാനിർഭരമായ വാക്കുകളും പ്രഖ്യാപനങ്ങളും ശിരസാവഹിക്കുവാൻ ഉത്ഥിതനായ ക്രിസ്തുവിനെ ചേർത്തുപിടിക്കുന്ന വിശ്വാസിസമൂഹത്തിന് കടമയുണ്ട്. സമാധാനവും ഐക്യവും നിലനിർത്തി പരസ്പര സ്നേഹത്തിന്റെയും ആത്മീയ ശുശ്രൂഷകളുടെയും പാതയിലൂടെ പ്രവർത്തനനിരതരാകുവാൻ വിശ്വാസിസമൂഹമൊന്നാകെ അരൂപിയിലും ചൈതന്യത്തിലും പ്രാർത്ഥനയോടെ കൈകോർക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.