ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ 2023ലെ ശങ്കരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ഡിസംബർ 13, 14 തീയതികളിൽ കാലടി മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്‌ളോക്കിലുള്ള സെമിനാർ ഹാളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. '

സംസ്‌കൃത പാരമ്പര്യത്തിലെ സാംസ്‌കാരിക സംവാദങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫസർ ഡോ. ലീന എബ്രഹാം നിർവ്വഹിച്ച് മുഖ്യപ്രഭാഷണം നടത്തും. പ്രോ വൈസ് ചാൻസലർ കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരിക്കും. രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. ജി. ശ്രീവിദ്യ എന്നിവർ പ്രസംഗിക്കും. പ്രൊഫ. കെ. എ. രവീന്ദ്രൻ, പ്രൊഫ. വി. ആർ. മുരളീധരൻ, പ്രൊഫ. എൻ. അജയകുമാർ, ഡോ. എം. രഞ്ജിനി, ഡോ. വി. കെ. ഭവാനി, ഡോ. വി. വസന്തകുമാരി, ഡോ. എസ്. എ. എസ് ശർമ്മ, ഡോ. വൃന്ദ പി. എം., പ്രൊഫ. സോണാലീക കൗൾ, പ്രൊഫ. വി. അജിത്കുമാർ, പ്രൊഫ. കെ. മുരളി, ഉഷ നങ്ങ്യാർ, പ്രൊഫ. എം. വി. വിനോദ്കുമാർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

14ന് വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സമാപന സന്ദേശം നൽകും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരിക്കും. ഡോ. ആതിര ജാതദേവൻ, ഡോ. കെ. എസ്. ജിനിത എന്നിവർ പ്രസംഗിക്കും