- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസിത് ഭാരത് സങ്കൽപ്പ് യാത്ര ആലപ്പുഴയിൽ ഇന്ന് ആല, ചെറിയനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി
കേന്ദ്ര ഗവൺമെന്റിന്റെ വികസന-ജനക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര എഴാം ദിവസമായ ഇന്ന് ആലപ്പുഴ ചെങ്ങന്നൂർ ആല ഗ്രാമ പഞ്ചായത്തിൽ NSS കരയോഗത്തിനു സമീപം നടന്നു. ലീഡ് ബാങ്ക് മാനേജർ അരുൺ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് മെമ്പർ രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫാക്ട് പ്രതിനിധി രമ്യ, പോസ്റ്റൽ ഡിപ്പാർട്‌മെന്റ് പ്രതിനിധി രഞ്ജിത്ത്, ഫിനാൻഷ്യൽ കൗൺസിലർ ശശികുമാർ, ബിജെപി ജില്ല പ്രസിഡന്റ് ഗോപകുമാർ തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
യോഗത്തിൽ വിവിധ ബാങ്കുകൾ 3 ലക്ഷം രൂപയുടെ KCC മുതലായ ലോൺ അനുമതി പത്രങ്ങൾ വിതരണം ചെയ്തു. റബ്ബർ ബോർഡ് പ്രതിനിധി ഷൈനി റബ്ബർ കൃഷിയെക്കുറിച്ചും സർക്കാർ സബ്‌സിഡികളെക്കുറിച്ചും, ഫാക്ട് പ്രതിനിധി രമ്യ നാനോ യൂറിയ സമീകൃത വളപ്രയോഗം, ഡ്രോൺ ഉപയോഗം എന്നിവയെക്കുറിച്ചും വിവരിച്ചു.HLL കമ്പനി സംഘടിപ്പിച്ച മെഡിക്കൽ ചെക്ക് അപ് ക്യാമ്പിൽ 75 പേർ പരിശോധന നടത്തി. ഭാരത് ഗസ്സ് എജൻസി ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ സ്റ്റാളുകൾ ഇട്ട് പദ്ധതികൾ വിവരിക്കുകയും മൂന്ന് പേർക്ക് ഗ്യാസ് കണക്ഷൻ നൽകുകയും ചെയ്തു. 35 പേർ ഗ്യാസ് കണക്ഷന് അപേക്ഷ നൽകി.ഫെഡറൽ ബാങ്ക് മാനജർ ഗൗതം കൃഷ്ണൻ സ്വാഗതവും ഫെഡറൽ ബാങ്ക് കൊടുക്കുലഞ്ഞി ശാഖ മാനേജർ ചന്ദ്രലേഖ നന്ദിയും അറിയിച്ചു.
ജില്ലയിലെ ഇന്നത്തെ രണ്ടാമത്തെ യോഗം ചെറിയനാട് പഞ്ചായത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കൊല്ലക്കടവ് ശാഖ യുടെ പരിസരത്ത് നടന്നു. ലീഡ് ബാങ്ക് മാനേജർ ശ്രീ അരുൺ അധ്യക്ഷനായ യോഗം വാർഡ് മെമ്പർ ശ്രീമതി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല വ്യവസായ കേന്ദ്രത്തിലെ വ്യവസായ ഓഫീസർ ശ്രീ ഹരി, സാമ്പത്തിക സാക്ഷരത കൗൺസിലർ ശ്രീ ശശികുമാർ, റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് സെന്റർ (RSETI) ആലപ്പുഴയുടെ ഡയറക്ടർ, റെനി ജെ തറയിൽ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കൊള്ളക്കടവ് ശാഖ മാനേജർ ശാലിനി, കൃഷി വിജ്ഞാന കേന്ദ്രം കായംകുളം ഓഫീസർ രവി മുതലായവർ സംബന്ധിക്കുകയും വിവിധ പദ്ധതികൾ വിവരിക്കുകയും ചെയ്തു.ബാങ്കുകൾ 26 ലക്ഷം രൂപയുടെ PMEGP ലോൺ അനുമതി പത്രങ്ങൾ വിവിധ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തു.
വികസിത് ഭാരത് സങ്കൽപ്പ് യാത്ര മൂന്നിലവ് പഞ്ചായത്തിൽ സംഘടിപ്പിച്ചു
കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ നടന്നു. കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ സുരേഷ്‌കുമാർ ജി. ചടങ്ങിൽ അധ്യക്ഷനായിരുന്നു. മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എൽ. ജോസഫ് യോഗനടപടികൾ ഉദ്ഘാടനം ചെയ്തു.
കൃഷി വിഗ്യാൻ കേന്ദ്ര അസിസ്റ്റന്റ് പ്രൊഫസർ മാനുവൽ അലക്‌സ് മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നിലവ് യൂണിറ്റ് പ്രസിഡന്റ് ടോം ജോൺ, എസ് എൻ ഡി പി യോഗം സെക്രട്ടറി വിനോദ് എ. കെ., യോഗ പ്രതിനിധി ദിലീപ് തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.ഫാക്ട് പ്രതിനിധി അലീന ചാക്കോ നാനോ യൂറിയ സമീകൃത വളപ്രയോഗം, ഡ്രോൺ ഉപയോഗം എന്നിവ വിവരിച്ചു. ഉജ്ജ്വൽ യോജന പദ്ധതിക്കു കീഴിൽ ബ്ലയ്‌സ് ഇൻഡയിൻ ഏജൻസി ഗ്യാസ് കണക്ഷനും വിതരണം ചെയ്തു.
വിവിധ വകുപ്പുകൾ സ്റ്റാളുകൾ ഇട്ട് പദ്ധതികൾ വിവരിക്കുകയും ആളുകളെ പദ്ധതികളുടെ ഗുണഭോക്താക്കളാക്കുകയും ചെയ്തു. ചടങ്ങിന്റെ ഭാഗമായി മുതിർന്ന കർഷകരെ ആദരിക്കുകയും ചെയ്തു.ലീഡ് ബാങ്ക് മാനേജർ അലക്‌സ് സ്വാഗതം പറയുകയും, കെ ജി ബി മേലുകാവ് ബ്രാഞ്ച് മാനേജർ സുരേഷ് കുമാർ നന്ദി അറിയിക്കുകയും ചെയ്തു.