കൊച്ചി: ഗൂഗിൾ ആർട്ട്‌സ് ആൻഡ് കൾച്ചറും കൊച്ചി - മിസിരിസ് ബിനാലെയും തമ്മിലുള്ള പങ്കാളിത്തം പതിറ്റാണ്ടിന്റെ നിറവിൽ. ഗൂഗിൾ ആർട്ട്‌സ് ആൻഡ് കൾച്ചർ ആർക്കൈവും ഡിജിറ്റൈസും ചെയ്ത ലോകത്തെ ആദ്യത്തെയും ഏകവുമായ ബിനാലെയാണ് 2013 ഡിസംബർ മുതൽ കൊച്ചി-മുസിരിസ് ബിനാലെ. മ്യൂസിയങ്ങളും മറ്റ് സ്ഥിരം പ്രദർശനങ്ങളുമായും മാത്രമാണ് ഗൂഗിൾ ആർട്ട്‌സ് ആൻഡ് കൾച്ചർ സഹകരിക്കുന്നത്.

2012-ൽ കൊച്ചി - മുസിരിസ് ബിനാലെ ആരംഭിച്ചതു മുതൽ, ഓൺലൈനൈൽ ഉൾപ്പെടെ സന്ദർശകരുടെ മെച്ചത്തിനായി നവീകരണവും സാങ്കേതികവിദ്യയും കഴിയുന്നത്ര പ്രയോജനപ്പെടുത്താൻ നിരന്തരം യത്‌നിച്ചിട്ടുണ്ട്. ഓരോ പതിപ്പും അവസാനിച്ച് വളരെക്കാലത്തിനുശേഷവും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേർക്ക് കൊച്ചി-മുസിരിസ് ബിനാലെയുടെ അനുഭവവേദ്യമാക്കാൻ കഴിഞ്ഞു എന്നാതാണ് ഗൂഗിളുമായി വർഷങ്ങളായി തുടരുന്ന പങ്കാളിത്തം വ്യക്തമാക്കുന്നത് .

'മണ്ണും തദ്ദേശീയതയും: കൊച്ചി-മുസിരിസ് ബിനാലെയുടെ കലാസൃഷ്ടികൾ 2022-23', 'ഭൂമി, അവകാശങ്ങൾ, ഐഡന്റിറ്റികൾ: കൊച്ചി-മുസിരിസ് ബിനാലെയുടെ കലാസൃഷ്ടികൾ 2022-23' എന്നീ രണ്ട് പുതിയ പ്രദർശനങ്ങൾ കൊച്ചി-മുസിരിസ് ബിനാലെയുടെ ഗൂഗിൾ ആർട്ട്‌സ് ആൻഡ് കൾച്ചർ പേജിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.