- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണറെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമം വിലപ്പോവില്ല ... ഫെറ്റോ
തിരുവനന്തപുരം: ഭരണഘടനാപരമായി സർക്കാരിന്റെ തലവൻ കൂടി ആയിട്ടുള്ള ഗവർണറെഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമം കേരളത്തിൽ വിലപ്പോകില്ലെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ്എസ്. കെ. ജയകുമാർ പറഞ്ഞു. ഗവർണർക്കെതിരായി എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ നടന്നഅതിക്രമത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് ഫെറ്റോ നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രംഗത്തും പരാജയപ്പെട്ട പിണറായിസർക്കാർ ജനങ്ങളുടെ മനസ്സിൽ ഭീതി കൂടി പടർത്തുകയാണ്.കേരളത്തിലെ സർവ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ രംഗത്തെയും പൂർണ്ണമായുംഇടത്‌വൽക്കരിച്ചതുമൂലം വലിയ മൂല്യച്യുതിയാണ് സംസ്ഥാനത്ത് സംഭവിച്ചത്.
ബന്ധുനിയമനങ്ങൾക്കുള്ള ഇടത്താവളങ്ങളായി സർവകലാശാലകളെ പിണറായി സർക്കാർ മാറ്റി.
സംസ്ഥാനത്തെ സർവകലാശാലകളെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്.
അതിന് പൂർണ്ണ പിന്തുണ ജനങ്ങൾ നൽകും. ഗവർണറുടെ യാത്രാ റൂട്ട് ചോർത്തി
എസ്.എഫ്.ഐ. ക്കാർക്ക് നൽകി അദ്ദേഹത്തിനെ ആക്രമിക്കാൻ സൗകര്യമൊരുക്കി നൽകിയ പൊലീസ്അസ്സോസിയേഷൻ നേതാവിനെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.
ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി എസ്.
അരുൺകുമാർ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. സംഘ് സംസ്ഥാന പ്രസിഡന്റ്
റ്റി. എൻ. രമേശ്, സെക്രട്ടറിയേറ്റ് എംപ്ലോയിസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി
ടി. ഐ. അജയകുമാർ, പി.എസ്.സി എംപ്ലോയിസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.
ഹരികൃഷ്ണൻ, ഫെറ്റോ സംസ്ഥാന ട്രഷറർ സി. കെ. ജയപ്രസാദ്, കേരളാ യൂണിവേഴ്‌സിറ്റി
എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ദിലീപ് കുമാർ, എൻ.റ്റി.യു. ജില്ലാ സെക്രട്ടറി
അരുൺ മാസ്റ്റർ, എൻ.ജി.ഒ. സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല എന്നിവർ
സംസാരിച്ചു.