തൃപ്പൂണിത്തുറ: കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുക. നാടിനെ നരകമാക്കുന്ന മയക്കുമരുന്ന് മാഫിയയെ തളക്കുക. മദ്യം കുത്തിയൊഴുക്കുന്ന സംസ്ഥാന സർക്കാർ നയം പിൻവലിക്കുക. എന്നീ ഡിമാന്റുകൾ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ഡിസം 16-ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.

സമൂഹത്തിൽ അനിയന്ത്രിതമായി കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന പീഡനങ്ങൾക്കും കൊലപാതങ്ങൾക്കുമെതിരെ , മദ്യം - മയക്കുമരുന്ന് എന്നിവയുടെ വ്യാപനത്തിനെതിരെ ജനങ്ങൾ പോരാട്ടത്തിന്റെ ഭാഗത്ത് അണിനിരക്കുക. നാടെമ്പാടും സ്ത്രീപരുഷ ഭേദമെന്യേ ജാതി മതങ്ങൾക്കും കക്ഷി രാഷ്ട്രീയത്തിനും അതീതമായി ജനാധിപത്യ സമരവേദികൾ സൃഷ്ടിച്ചു കൊണ്ട് ബഹുജന പ്രക്ഷോഭണം വളർത്തിയെടുക്കാൻ ആഹ്വാനം ചെയ്തു കൊണ്ടാണ് ഡിസം. 16 - ന് ആലുവ ബാങ്ക് ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

ജസ്റ്റിസ് ബി. കെമാൽ പാഷയാണ് സംഗമം ഉദ്ഘാടനം ചെയ്യുന്നത്. സംഘടനയുടെ അഖിലേന്ത്യാ വൈസ്പ്രസിഡന്റ് ഷൈല കെ ജോൺ മുഖ്യപ്രഭാഷണം നടത്തും. സംഘടന ജില്ലാ സെക്രട്ടറി കെ.കെ. ശോഭ അദ്ധ്യക്ഷത വഹിക്കും.എം ഒ . ജോൺ (ആലുവ മുനിസിപ്പൽ ചെയർമാൻ)
ഡോ. വിൻസന്റ് മാളിയേക്കൽ (സ്ത്രീ സുരക്ഷ സമിതി) ഫാ: പ്രെയ്‌സ് തൈപ്പറമ്പിൽ , ഡോ.മൻസൂർ ഹസ്സൻ , ഹാഷിം ചേന്നാമ്പിള്ളി , ഷാജിത നൗഷാദ്,
ഇമാം ടി.കെ അബ്ദുൾ സലാം, റിസ്സ ഹുസ്‌നി, എം. കെ . എ. ലത്തീഫ്, ഡോ. ഗംഗ എസ്, ലൈല റഷീദ്, സാലി സെബാസ്റ്റ്യൻ, കെ.പി. ശാന്തകുമാരി, ജബ്ബാർ മേത്തർ, കലാ സുധാകരൻ, റോയി പടയാട്ടി, നാസർ മുട്ടത്തിൽ, സജ്ജാദ് ഫാറൂഖി, നിള മോഹൻകുമാർ , ശില്പ മോഹൻ , മുഹമ്മദ് അസ്ഹർ, രാജൻ എൻ എ , എസ് സൗഭാഗ്യകുമാരി, കെ.എം ബീവി തുടങ്ങിയവർ അഭിവാദ്യം ചെയ്യും. റജീന അസീസ് സ്വാഗതവും എം. കെ ഉഷ കൃതജ്ഞതയും പറയും.
വാർത്ത നൽകുന്നത്
എം.കെ. ഉഷ സംസ്ഥാന ജോ സെകട്ടറി, ഫോൺ: 9744 386841