- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിൽ അന്തർദേശീയ ആധുനിക സാങ്കേതിക കാഴചപ്പാടുകൾ വേണം: കാത്തലിക് എഞ്ചിനീയറിങ് കോളജ് അസോസിയേഷൻ
കൊച്ചി: എഞ്ചിനീയറിങ് വിദ്യാഭ്യാസമേഖലയിൽ അന്തർദേശീയ-ആധുനിക സാങ്കേതിക കാഴ്ചപ്പാടോടുകൂടിയ സിലബസ് പരിഷ്‌കരണങ്ങളും പുതുതലമുറയ്ക്ക് രാജ്യാന്തര തൊഴിൽ സാധ്യത നൽകുന്ന നൂതന കോഴ്‌സുകളും ആരംഭിക്കണമെന്ന് കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷൻ.
കൊച്ചി ആൽബർട്ടെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ചേർന്ന കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷൻ നേതൃസമ്മേളനം സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്ത് പ്രവർത്തന രൂപരേഖ തയ്യാറാക്കി.
സാങ്കേതിക വിദ്യാഭ്യാസ ഹബ്ബാകുവാനുള്ള അടിസ്ഥാന ആധുനിക സൗകര്യങ്ങൾ കേരളത്തിലെ കാത്തലിക് എഞ്ചിനീയറിങ് കോളജുകൾക്കുണ്ട്. പ്രമുഖ റാങ്കിംഗുള്ള രാജ്യാന്തര യൂണിവേഴ്‌സിറ്റികളുമായും വ്യവസായ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കും. ഇൻസ്റ്റിറ്റിയൂഷൻ-ഇൻഡസ്ട്രി-ഇന്റർനാഷണൽ എന്നീ ത്രിതല തലത്തിൽ വിവിധ പദ്ധതികൾ കാത്തലിക് എഞ്ചിനീയറിങ് കോളജുകളിലും ആരംഭിക്കും. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിനായി കാത്തലിക് എഞ്ചിനീയറിങ് കോളജുകളിൽ വിദ്യാർത്ഥികളുടെ അന്വേഷണങ്ങളുണ്ട്.
അസോസിയേഷനുമായി സർക്കാർ അടിയന്തരമായി കരാർ ഒപ്പിട്ട് ഉത്തരവുകളിറക്കി അനുകൂല സാഹചര്യം ഉണ്ടാക്കണം. എഞ്ചിനീയറിങ് കോളജുകൾ എഞ്ചിനീയറിങ് സിറ്റികളും വ്യവസായ സാങ്കേതിക ഹബ്ബുകളുമാക്കി ഗവേഷണങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന പ്രക്രിയ ശക്തിപ്പെടുത്തുവാൻ സർക്കാർ ചർച്ചകൾക്ക് തയ്യാറാകണമെന്നും കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് മുഖ്യപ്രഭാഷണവും എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റൻ വിഷയാവതരണവും നടത്തി. വൈസ്പ്രസിഡന്റ് ഫാ.ജോൺ വർഗീസ്, ജോയിന്റ് സെക്രട്ടറി ഫാ. ആന്റണി അറയ്ക്കൽ, ട്രഷറർ ഫാ. റോയി വടക്കൻ, മോൺ. തോമസ് കാക്കശ്ശേരി, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ഫാ. പോൾ പറത്താഴ, ഫാ.മാത്യു കൂരംകുഴ, ഫാ.ജസ്റ്റിൻ ആലുങ്കൽ, ഫാ.ആന്റോ ചുങ്കത്ത്, ഫാ.എ.ആർ.ജോൺ, ഫാ. ബഞ്ചമിൻ പള്ളിയാടിയിൽ, ഫാ: ലാസർ വരമ്പകത്ത് ഫാ.ഡേവിസ് നെറ്റിക്കാടൻ എന്നിവർ സംസാരിച്ചു. എഐസിടി യുടെ 2024- 27 ത്രിവർഷ പ്രവർത്തന മാർഗരേഖ നിർദേശങ്ങളെ കുറിച്ച് അസോസിയേഷൻ വിപുലമായ പഠന സെമിനാർ സംഘടിപ്പിക്കുന്നതാണ്.