- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി പങ്കാളിത്ത പെൻഷൻ പുനർ ക്രമീകരിക്കണം - പ്രവാസി കോൺഗ്രസ്സ്
കടുമേനി : പ്രവാസി പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അറുപത് വയസ്സ് കഴിഞ്ഞവരെയും ഉൾപ്പെടുത്താൻ ഭേദഗതി വരുത്തണമെന്ന് പ്രവാസി കോൺഗ്രസ്സ് ബളാൽ മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.
കൺവൻഷൻ ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു. വിമാന ടിക്കറ്റ് നിരക്കിന്റെ അനിയന്ത്രിതമായ വർദ്ധനവ് തടയാതെ കേന്ദ്ര സർക്കാർ നോക്കി നിൽക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. അബ്ദുൾ ഫത്താഹ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ജോസഫ് മുത്തോലി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജോർജ്ജ് കടുമേനി, എം പി എം ഷാഫി, മനോജ് ഉപ്പിലിക്കൈ, ജോസഫ് വിജെ , ജോഷി അമ്പലത്തിങ്കൽ, ജിജോ മാസ്റ്റർ, അനീഷ്, അയൂബ് കടുമേനി തുടങ്ങിയവർ സംസാരിച്ചു ഷിജു പി എം സ്വാഗതം പറഞ്ഞു.പുതിയ ഭാരവാഹികളായ് പ്രസിഡണ്ട് : ബെന്നി ക്കെ ജെ , ബിനോയ് ചാക്കോ (സെക്രട്ടറി) സിബി ട്രഷറർ തുടങ്ങിയവരെ തെരഞ്ഞെടുത്തു