- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസ്മാൻ സ്പെഷ്യൽ സ്കൂളിന് വീൽ ചെയർ നൽകി
പൂനൂർ: ജീവകാരുണ്യ പ്രവർത്തനത്തിൽ സ്നേഹമുദ്ര പതിപ്പിച്ച് മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ. പൂനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ആസ്മാൻ സെന്റർ ഫോർ ഹാപ്പിനസ്സിലേക്ക് വീൽചെയർ സമ്മാനിച്ചാണ് മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ മാതൃകയായത്. നൂറിലധികം ഭിന്നശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന സെന്ററിലേക്ക് മർകസിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും സ്നേഹസമ്മാനങ്ങൾ നൽകാറുണ്ട്.
പഠനകാലം മുതലേ വിദ്യാർത്ഥികളെ സാമൂഹ്യ സേവന സന്നദ്ധതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗം ഇത്തരം ഒരു ചടങ്ങ് ഒരുക്കിയത്. ഗൈഡ്സ് ക്യാപ്റ്റൻ സജ്ന ടീച്ചർ പദ്ധതിക്ക് നേതൃത്വം നൽകി. ജലീൽ മാസ്റ്റർ, യൂനുസ് മാസ്റ്റർ, സലാമുദ്ദീൻ നെല്ലാംകണ്ടി, സ്പെഷ്യൽ സ്കൂൾ അദ്ധ്യാപകർ, വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു. മർകസ് അലുംനി സെൻട്രൽ കമ്മിറ്റിക്ക് കീഴിലാണ് ആസ്മാൻ പ്രവർത്തിക്കുന്നത്.