- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരങ്ങിലും സദസ്സിലും കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുആളുടെ സ്മരണ നിറച്ച് കലാമണ്ഡലം ഉണ്ണികൃഷ്ണൻ
ഡിസംബർ 21നു എറണാകുളം കരയോഗം കഥകള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടി ഡി എം കാവേരി ഹാളിൽ വെച്ച് ശ്രീ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ദി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണ പ്രഭാഷണത്തിൽ തന്റെ മാനസ ഗുരുവിന്റെ കഥകളിയോടും അതിലെ പലവിധ വേഷങ്ങൾക്കും കഥാപാത്രങ്ങൾക്കും ജീവൻ നൽകിയ ഭാവാൽമാകമായ പ്രകടനങ്ങൾ സദസ്സ്യർക്കു വിവരിച്ചു നൽകിയപ്പോൾ നിലക്കാത്ത കരഘോഷങ്ങളോടെ ആ പ്രതിഭയെ മനസ്സാ നമിച്ചു.
കഥകളി ലോകം കണ്ട അതുല്യ പ്രതിഭാധനനായ സകല കലാവല്ലഭനും കഥകളിചെണ്ടയിലെ ഇതിഹാസ വാദകനുമായ ശ്രീ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ദി 2024 മെയ് 28നു ആണ്. അദ്ദേഹത്തിന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി 2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്‍ഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു.
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജീവചരിത്രകാരനായ പ്രൊഫസർ കെ പി ബാബുദാസ് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളെ വിശേഷിപ്പിച്ചത് സ്വയംഭൂവായ കലാകാരൻ എന്നാണ്.
എറണാകുളം കരയോഗം കഥകളി ക്ലബ് അധ്യക്ഷൻ ശ്രീ ആലപ്പാട്ട് മുരളീധരൻ ദീപം കൊളുത്തി അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു. കലാമണ്ഡലം ഉണ്ണിക്കൃഷ്ണനെക്കുറിച്ചു ശ്രീ വിനു വാസുദേവൻ സംവിധാനം ചെയ്ത മേളപ്രയാണം എന്ന ഡോക്യുമെന്ററി പ്രദർശനവും പ്രമുഖ കലാകാരന്മാർ പങ്കെടുത്ത പുറപ്പാടും മേളപ്പദവും ഉണ്ടായി. ഒരു പിറന്നാളിന്റെ ഓർമ്മക്ക് എന്ന പരിപാടി കഥകളി പ്രിയർക്കു ഏറെ ഹൃദ്യമായി.