വിദേശകാര്യ-പാർലമെന്ററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ തിരുവനന്തപുരം വെഞ്ഞാറമൂട് നടക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയിൽ നാളെ (2023 ഡിസംബർ 27ന് ) മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് കീഴായിക്കോണം സ്മിത ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഗുണഭോക്താക്കളുമായി ഉച്ചയ്ക്ക് 12.30 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ സംവദിക്കും. കേന്ദ്ര ?ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം, ?വിവിധ വിഭാ?ഗത്തിൽപ്പെട്ട അപേക്ഷകർക്ക് അനുവദിക്കപ്പെട്ട ബാങ്ക് വായ്പകളുടെ വിതരണം, കാർഷിക മേഖലയിൽ ഡ്രോൺ ഉപയോ??ഗം പരിചയപ്പെടുത്തൽ, ഉജ്ജ്വല യോജനക്കുകീഴിൽ പുതിയ പാചക വാതക കണക്ഷനുകൾ വിതരണം ചെയ്യൽ, ഗുണഭോക്താക്കളുടെ അനുഭവം പങ്കിടൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമാകും. ചടങ്ങിൽ സങ്കൽപ് പ്രതിജ്ഞയുമെടുക്കും.

കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുൻനിര പദ്ധതികളുടെ പരിപൂർണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം 'വികസിത് ഭാരത് സങ്കൽപ്പ് യാത്ര'നടത്തുന്നത്.

വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കി ജില്ലയിലെ മറയൂരിൽ പര്യടനം നടത്തി

കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കി ജില്ലയിലെ മറയൂരിലെത്തി.

മറയൂർ എസ്.ബി.ഐ യുടെ ആഭിമുഖ്യത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിലാണ് യാത്രയുടെ ഭാഗമായ പരിപാടികൾ സംഘടിപ്പിച്ചത്. എസ്‌ബിഐ മാനേജർ രജ്ജിത്ത് ആർ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. മറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദീപ അരുൾജ്യോതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോമോൻ തോമസ്, സിനി പുന്നൂസ്, ഡോ.എസ് ജയബാബു, ആമോസ് റാം റെഹും, സാന്റോ പോൾ എന്നിവർ പ്രസംഗിച്ചു.

നബാർഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്‌കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചു തന്നെ തത്വത്തിൽ അംഗീകാരം നൽകി.

പ്രധാനമന്ത്രി ഉജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ആധാർ സേവനങ്ങളും യാത്രയിൽ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കൽപ് യാത്ര പ്രയാണം നടത്തുന്നത്.

കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ സാങ്കേതിക വിദ്യയും ജനങ്ങളെ പരിചയപ്പെടുത്തി. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പരിപാടിയിൽ പങ്കുവച്ചു. സാജു പറവൂർ ചടങ്ങിൽ കലാപരിപാടികൾ അവതരിപ്പിച്ചു.

-SK-