- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി
കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇന്ന് കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി. പനച്ചിപ്പറായിൽ നടന്ന ചടങ്ങിൽ മുത്തോലി പഞ്ചായത്ത് അംഗം എൻ കെ ശശികുമാർ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു.
കെവികെ അസി പ്രൊഫ ആർ നവ്യ, ഫാക്ട് പ്രതിനിധി അലീന ചാക്കോ, അജേഷ് എന്നിവർ പങ്കെടുത്തു. ലീഡ് ബാങ്ക് മാനേജർ ഇ എം അലക്സ് സ്വാഗതവും അനിൽ പ്രസാദ് നന്ദിയും പറഞ്ഞു. മുദ്രാ ലോൺ ഗുണഭോക്താവായ ബിന്ദു രാജു അനുഭവം പങ്കുവച്ചു. യുവ കർഷകൻ ഡേവിഡ് ജോർജിനെ ചടങ്ങിൽ ആദരിച്ചു.
പ്രധാന മന്ത്രി ജനങ്ങളെ തത്സമയ സംപ്രേഷണത്തിലൂടെ അഭിസംബോധന ചെയ്തു. ഉച്ചകഴിഞ്ഞു എലിക്കുളം ഗ്രാമ പഞ്ചായത്തിൽ പര്യടനം തുടരും.
വിവിധ കേന്ദ്ര പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിന് യാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചു തന്നെ തത്വത്തിൽ അംഗീകാരം നൽകും. യാത്രയ്ക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പദ്ധതികൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കാർഷിക മേഖലയിലെ നവീന സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോൺ പ്രദർശനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
രാജ്യ വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കും - കേന്ദ്ര സഹമന്ത്രി
വി മുരളീധരൻ
രാജ്യ വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്രയെന്ന് വിദേശകാര്യ-പാർലമെന്ററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പറഞ്ഞു. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം വെഞ്ഞാറമൂട് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.2047 ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിൽ എത്താൻ ഗവണ്മെന്റും ജനങ്ങളും ഒരുമിച്ചു മുന്നോട്ട് പോകണം. കേന്ദ്രപദ്ധതികൾ എല്ലാവരിലും എത്തുന്നതിന്റെ സൂചനയാണ് യാത്രയ്ക്ക് ലഭിക്കുന്ന പൊതുജന പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം കോടി രൂപയാണ് 50 വർഷത്തേക്ക് തിരിച്ചടവില്ലാത്ത പലിശരഹിത വായ്പയായി അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയതെന്നും വി മുരളീധരൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുന്നത് വേദിയിൽ പ്രദർശിപ്പിച്ചു. ചടങ്ങിൽ സങ്കൽപ് പ്രതിജ്ഞയെടുത്തു. ഉജ്ജ്വല യോജനക്കുകീഴിൽ സൗജന്യ പാചക വാതക കണക്ഷനുകൾ 15 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ കാനറ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കെ. എസ് പ്രദീപ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഹെഡ് .ഖഫീൽ അഹമ്മദ്, വിവിധ കേന്ദ്രഗവണ്മെന്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുൻനിര പദ്ധതികളുടെ പരിപൂർണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം 'വികസിത് ഭാരത് സങ്കൽപ്പ് യാത്ര' നടക്കുന്നത്.