- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രമന്ത്രി എസ് ജയ്ശങ്കർ നാളെ തിരുവനന്തപുരത്ത് വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കും
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ തിരുവനന്തപുരത്ത് നടക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയിൽ നാളെ (2024 ജനുവരി 6ന് ) മുഖ്യാതിഥിയായായി പങ്കെടുക്കും. തിരുവനന്തപുരത്തെ ലീഡ് ബാങ്ക് ഓഫീസ് സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10.30 ന് കവടിയാർ വുമെൻസ് ക്ലബിന്റെ ശ്രീ കാർത്തിക ഹാളിൽ നടക്കും. വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരനും പരിപാടിയിൽ പങ്കെടുക്കും.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കും. കേന്ദ്ര ?ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം, ?വിവിധ വിഭാ?ഗത്തിൽപ്പെട്ട അപേക്ഷകർക്ക് അനുവദിക്കപ്പെട്ട ബാങ്ക് വായ്പകളുടെ വിതരണം, ഉജ്ജ്വല യോജനക്കുകീഴിൽ പുതിയ പാചക വാതക കണക്ഷനുകൾ വിതരണം ചെയ്യൽ, ഗുണഭോക്താക്കളുടെ അനുഭവം പങ്കിടൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമാകും. ചടങ്ങിൽ സങ്കൽപ് പ്രതിജ്ഞയുമെടുക്കും.
കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുൻനിര പദ്ധതികളുടെ പരിപൂർണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം 'വികസിത് ഭാരത് സങ്കൽപ്പ് യാത്ര'നടത്തുന്നത്.
വികസിത് ഭാരത് സങ്കൽപ്പ് യാത്ര പട്ടത്തും കേശവദാസപുരത്തും
കേന്ദ്ര ഗവൺമെന്റിന്റെ വികസന ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇന്ന് തിരുവനന്തപുരം നഗരത്തിലെ പട്ടം, കേശവദാസപുരം, എന്നിവിടങ്ങളിൽ പര്യടനം നടത്തി.
പഞ്ചാബ് നാഷനൽ ബാങ്ക് കേശവദാസപുരം ശാഖയിൽ നടന്ന ബോധവൽക്കരണ പരിപാടി ബ്രാഞ്ച് മാനേജർ സി.പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, പഞ്ചാബ് നാഷനൽ ബാങ്ക് സീനിയർ മാനേജർ കെ.വി. ജയശ്രീ, പോസ്റ്റ്റ്റൽ ഡിപാർട്മെന്റ് ലൈഫ് ഇൻഷുറൻസ് ഡവലപ്പ്മെന്റ് ഓഫിസർ ജയിംസ് ജരാൾഡ്, ഹരി കുമാർ എന്നിവർ പ്രസംഗിച്ചു. പട്ടം കാതലിക് സിറിയൻ ബാങ്ക് ശാഖയിൽ നടന്ന പരിപാടിയിൽ കാതലിക് സിറിയൻ ബാങ്ക് മാനേജർ വി. എസ്. വിശാൽ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർമാരായ ജെ. പി.അനൂപ്, സന്തോഷ് കുമാർ , നിസാമുദ്ദീൻ, പോസ്റ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടിവ് ശ്രീകാന്ത്, രാജേഷ് മോഹൻ എന്നിവർ സംസാരിച്ചു.
ഉപഭോക്താക്കൾക്ക് ഉജ്ജ്വല യോജനയുടെ കീഴിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു. വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകളും നടന്നു. കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും ആറ്റിങ്ങൽ, വർക്കല, നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പാലിറ്റികളിലും വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഈ മാസം പര്യടനം നടത്തും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര വാനുകൾ ഓരോ സ്ഥലത്തും എത്തും. ഇതോടൊപ്പം കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും അതിൽ അംഗങ്ങളാകാനും അവസരമുണ്ട്.
ലീഡ് ബാങ്ക് നേതൃത്വം നൽകുന്ന പരിപാടിയിൽ ആധാർ അപ്ഡേഷൻ സൗകര്യങ്ങൾ, HLL ലൈഫ് കെയർ ലിമിറ്റഡ് ഹിന്ദ് ലാബിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്, കേന്ദ്ര സർക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷ സ്കീമുകളിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. മൈ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനും നെഹ്റു യുവ കേന്ദ്ര സ്റ്റാളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
നാളെ ( 05.01.24) ഉള്ളൂർ (ഇന്ത്യൻ ഓവർസീസ് ബാങ്ക്), മെഡിക്കൽ കോളേജ് ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ) എന്നിവിടങ്ങളിൽ വികസിത് ഭാരത് സങ്കൽപ്പ് യാത്ര.
വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി
ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എസ്.ബി.ഐ നെടുങ്കണ്ടം ബ്രാഞ്ച് മാനേജർ സി.ബി അരുണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഷിഹാബ് ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥി കെ. ആർ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
കെ.വി. കെ സബ്ജക്ട് മാറ്റർ സ്പെഷിലിസ്റ്റ് പ്രീതു കെ പോൾ, കൃഷി ഓഫീസർ ബോൺസി ജോസഫ്,ഗ്രീഷ്മ റിച്ചാർഡ്, ശിൽപ പി. നായർ എന്നിവർ പ്രസംഗിച്ചു. മേരി കഹാനി മേരി ജുബാനി വിജയ കഥ സംരംഭകയായ ശ്യാമള വിശ്വനാഥൻ പങ്കുവച്ചു. പൊതുജനങ്ങൾക്കായി പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം ജീവിത ശൈലിരോഗ പരിശോധന നടത്തി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിവിധ പദ്ധതികൾ പരിചയപ്പെടുത്തി. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും യാത്രയിൽ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി.