- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റവറന്റ്റ് വൽസൻ തമ്പു. രവികുമാർ പിള്ള എഴുതിയ 'സ്പാർക്ക്സ് ബിനീത്ത് ദ ആഷസ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു
തിരുവനന്തപുരം, ജനുവരി 7, 2024: കവിതകളെഴുതുന്നവനല്ല, നമ്മളിൽ ഉറങ്ങിക്കിടക്കുന്ന കവികളോട് സംസാരിക്കുന്നവനാണ് കവിയെന്ന് എഴുത്തുകാരനും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പലുമായ റവറന്റ്റ് വൽസൻ തമ്പു. രവികുമാർ പിള്ള എഴുതിയ 'സ്പാർക്ക്സ് ബിനീത്ത് ദ ആഷസ്' എന്ന കവിതാ സമാഹാരം മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
-സമകാലിക വിഷയങ്ങളാണ് രവികുമാറിന്റെ കവിതകളിൽ നിറഞ്ഞ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവസ്ഥയുടെ വിഹല്വതകൾക്കൊപ്പം നല്ലൊരു വായനാനുഭവവും കവിതാ സമാഹാരം നൽകുന്നെന്ന് ലിസി ജേക്കബ് പറഞ്ഞു. വിഷയം കൊണ്ട് മാത്രമല്ല വാക്കുകളിലും പ്രയോഗങ്ങളിലും ഏറെ വ്യത്യസ്തമാണ് രവികുമാർ പിള്ളയുടെ കവിതകളെന്നും അവർ ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡി. മായ പുസ്തകാവതരണം നടത്തി.
ഡിജിറ്റൽ കാലത്ത് എഴുത്തിലുണ്ടായ മാറ്റം, ജൻഡർ സെൻസിറ്റിവിറ്റി, വാർദ്ധക്യത്തിന്റെ വേദന തുടങ്ങിയ സമകാലിക പ്രശ്നങ്ങളും മറ്റും കവിതകളിൽ നിറഞ്ഞു നിൽക്കുന്നു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും അന്തരാഷ്ട്ര കോർപറേറ്റ് സ്ഥാപനങ്ങളിലും പ്രവർത്തിച്ചു പരിചയമുള്ള മാനേജ്മെന്റ് വിദഗ്ധനാണ് രവി കുമാർ പിള്ള. കഴിഞ്ഞ കുറെ വർഷങ്ങളായി ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്സ്, ഫിനാൻഷ്യൽ എക്സ്പ്രസ്സ് , ഇക്കണോമിക്ക് ടൈംസ് തുടങ്ങിയ ദേശീയ മാധ്യമങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലും നിരവധി കവിതകൾ, ചെറുകഥകൾ, ലേഖനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സാഹിത്യ സപര്യയിലെ രണ്ടാമത്തെ പുസ്തകമാണ് 'സ്പാർക്ക്സ് ബിനീത്ത് ദ ആഷസ്'.