- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ ചക്കുപള്ളം ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി
കേന്ദ്ര ഗവൺമെന്റിന്റെ വികസന-ജനക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെത്തി. എസ്.ബി.ഐ അണക്കര ശാഖയുടെനേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ഹാളിൽ എസ്.ബി.ഐ (എഫ് ഐ) മാനേജർ ഗ്രീഷ്മ റിച്ചാർഡിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജപ്പൻ വി.ജെ ഉദ്ഘാടനം ചെയ്തു.
റബ്ബർ ബോർഡ് എക്‌സിക്യൂട്ടീവ് ഹരി എൻ മുഖ്യപ്രഭാഷണം നടത്തി. കെ. വി. കെ സയന്റിസ്റ്റ് സുധാകർ സൗന്ദർരാജ്, കൃഷി ഓഫീസർ പ്രിൻസി ജോൺ, കെ. കുമാർ, ശ്രീകുമാർ സി. എസ്, അനുമോൾ രാജൻ എന്നിവർ പ്രസംഗിച്ചു. മേരി കഹാനി മേരി ജുബാനി വിജയ കഥകൾ സംരംഭകർ പങ്കുവച്ചു. കോമഡി ആർട്ടിസ്റ്റ് ജോഷി മഹാത്മ വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ്, സ്‌പൈസസ് ബോർഡ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിവിധ പദ്ധതികൾ പരിചയപ്പെടുത്തി. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷന എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും യാത്രയിൽ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി.
വികസിത് ഭാരത് സങ്കൽപ്പ് യാത്ര കൊല്ലം കോർപ്പറേഷൻ പരിധിയിൽ പര്യടനം ആരംഭിച്ചു
കേന്ദ്ര ഗവൺമെന്റിന്റെ വികസന ജനക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കൊല്ലം കോർപ്പറേഷൻ പരിധിയിൽ പര്യടനം ആരംഭിച്ചു. ജില്ലയിലെ 4 നഗരസഭകളിൽ പര്യടനം പൂർത്തിയാക്കിയെത്തിയ യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് കൊല്ലം കോർപ്പറേഷനിലെ ആദ്യ വേദിയിൽ ലഭിച്ചത്.
ഇരവിപുരത്ത് സംഘടിപ്പിച്ച ജനസമ്പർക്ക - ബോധവത്കരണപരിപാടിയിൽ നൂറ്റമ്പതോളംപേർ പങ്കെടുത്ത് ക്ഷേമപദ്ധതികളെക്കുറിച്ച് അറിവ് നേടി. റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ. എസ്. ഗിരീഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. എസ് ബി ഐ പ്രതിനിധി ബിജിത്ത് എസ്.എൽ. വികസിത് ഭാരത് സങ്കല്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അടൽ പെൻഷൻ യോജന, തെരുവ് കച്ചവടക്കാർക്കുള്ള വായ്പാപദ്ധതിയായ പി. എം. സ്വനിധി എന്നിവയെക്കുറിച്ച് എസ് ബി ഐ ഇരവിപുരം ബ്രാഞ്ച് മാനേജർ അരുൺ ആർ. വിശദീകരിച്ചു. ബാങ്ക് സജ്ജമാക്കിയ എന്റോൾമെന്റ് കൗണ്ടറിൽ ധാരാളം പേർ ജനകീയ ഇൻഷുറൻസ് പദ്ധതികളിൽ ചേരാനുള്ള അപേക്ഷകൾ പൂരിപ്പിച്ചു നൽകി. പോസ്റ്റ് ഓഫീസ് മുഖേന കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന വിവിധ സമ്പാദ്യ, ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് വാളത്തുംഗൽ പോസ്റ്റ് മാസ്റ്റർ ഷീജ എസ്. വിശദീകരിച്ചു. ഐ ഒ സി ഏജൻസി പ്രതിനിധി പ്രധാനമന്ത്രി ഉജ്ജ്വല യോജന സ്‌കീമിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ വിശദീകരിച്ചു. സ്‌കീം പ്രകാരം 7 ഗുണഭോക്താക്കൾക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഏജൻസി മുഖേന സൗജന്യ പാചകവാതക കണക്ഷൻ നൽകി.
HLL ലൈഫ് കെയറിന്റെ ഹിന്ദ് ലാബ് സജ്ജമാക്കിയ സൗജന്യ ഹെൽത്ത് അസസ്‌മെന്റ് ക്യാമ്പിൽ നിരവധിപ്പേർ ജീവിതശൈലീരോഗനിർണയം നടത്തി. കേന്ദ്രപദ്ധതികളുടെ അടിസ്ഥാനവിവരങ്ങളുള്ള ലഘുലേഖകളും , ബുക്ക്‌ലറ്റുകളും, കലണ്ടറുകളും വിതരണം ചെയ്തു. യാത്രയുടെ നോഡൽ ഓഫീസർ സന്തോഷ് കുമാർ പി.ബി. നന്ദി പറഞ്ഞു.