- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുലക്ഷം രൂപ സമ്മാനത്തുകയുള്ള ഓർമ പ്രസംഗമത്സരത്തിന് തുടക്കമായി
പാലാ: ഓവർസീസ് റെസിഡന്റ് മലയാളി അസോസിയേഷന്റെ ( ഓർമ) നേതൃത്വത്തിൽ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന പത്തുലക്ഷം രൂപ സമ്മാനത്തുകയുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രസംഗമത്സരം സീസൺ 2 സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും സഞ്ചാരസാഹിത്യകാരനുമായ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. പബ്ളിക് സ്പീക്കിങ് മികച്ച വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ പ്രാപ്തരാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓർമ ടാലെന്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ഓർമ സെക്രട്ടറി ഷാജി ആറ്റുപുറം, കുര്യാക്കോസ് മാണിവയലിൽ, ബെന്നി കുര്യൻ, ജോസഫ് എ കെ ആവിമൂട്ടിൽ, ഷാജി ജോസഫ് എന്നിവർ പ്രസംഗിച്ചു.
സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഇംഗ്ലീഷ്, മലയാളം വിഭാഗം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്. മൂന്നു ഘട്ടങ്ങളായി നടത്തുന്ന മത്സരത്തിൽ ആദ്യ രണ്ടു ഘട്ടങ്ങളും ഓൺലൈനിലാണ് നടത്തുന്നത്. ഗ്രാന്റ് ഫിനാലെ ജൂലൈ 13 പാലായിൽ സംഘടിപ്പിക്കും. രജിസ്ട്രേഷൻ ജനുവരി 31 വരെ നടത്താം. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് രണ്ടാം ഘട്ടത്തിൽ അവസരം ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.ormaspeech.com അല്ലെങ്കിൽ 9447702117 എന്നിവിടങ്ങളിൽ ലഭിക്കും