- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുപ്രവർത്തന ജീവിതത്തിൽ നിർഭയത്വം എളുപ്പമല്ല: മാത്യു കുഴൽനാടൻ
പാലാ: പൊതുപ്രവർത്തനജീവിതത്തിൽ നിർഭയത്വം എളുപ്പമല്ലെന്ന് ജന പ്രതിനിധിയായ ചുരുങ്ങിയ കാലം കൊണ്ട് തനിക്ക് മനസ്സിലായെന്ന് മാത്യു കുഴൽനാടൻ എം എൽ എ പറഞ്ഞു. പി.ടി തോമസ് ഫൗണ്ടേഷൻ ഏർപ്പെ ടുത്തിയ ഏറ്റവും മികച്ച പാർലമെന്റേറിയനുള്ള അവാർഡ് പാലായിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ ഭരണകക്ഷിക്കെതിരെ വിമർശനം ഉന്നയിച്ചപ്പോൾ നിങ്ങളെ ഞങ്ങൾ ടാർജറ്റ് ചെയ്യുമെന്ന് ഒരു മന്ത്രി തന്നെ ഭീഷണി സ്വരത്തിൽ സംസാരിച്ചെന്ന് കുഴൽനാടൻ പറഞ്ഞു. പി ടി തോമസിന്റെ വിയോഗത്തിന് ശേഷമാണ് പി ടി യുടെ വലുപ്പം കോൺഗ്രസ്സിന് പോലും മനസ്സിലായതെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു. മൂവാറ്റുപുഴയിൽ നിന്ന് ജയിച്ച് അസംബ്ലിയിൽ എത്തിയ തനിക്ക് പി ടി തന്ന ഉപദേശം എല്ലാ ദിവസവും മുഴുവൻ നേരവും അസംബ്ലിയിൽ കാണണമെന്നും അലസതയും മടിയും പാടില്ല എന്നതുമായിരുന്നു. ആ ഉപദേശം ഒരു കുഞ്ഞനുജനെപ്പോലെ താൻ ഇപ്പോഴും പിന്തുടരുന്നു.
വ്യത്യസ്തനായ വിദ്യാർത്ഥി വ്യത്യസ്ത ശൈലി, വ്യത്യസ്ത പാർല മെന്ററി പ്രവർത്തനം, വ്യത്യസ്ത പാർട്ടി പ്രവർത്തനം, പരന്ന വായന എന്നിവ യായിരുന്ന പി ടി തോമസിനെ മറ്റ് പൊതുപ്രവർത്തകരിൽ നിന്ന് വേറിട്ട് നിറു ത്തിയിരുന്നത്. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സ്നേഹിതനായിരുന്നു പി ടി. വിവാഹ ജീവിതം തെരഞ്ഞെടുത്തതിൽ പോലും സാഹസികത കാട്ടി എന്ന് അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ഡോ.സിറിയക് തോമസ് അഭിപ്രായപ്പെട്ടു.
യോഗത്തിൽ ഉമാ തോമസ് എംഎൽഎ മാത്യു കുഴൽനാടന് അവാർഡ് സമ്മാനിച്ചു. ഫാ.ജോണി എടക്കര, നാട്ടകം സുരേഷ്, ഡിജോ കാപ്പൻ, ബിജു പുന്നത്താനം, അഡ്വ.എ.എസ് തോമസ്,ജോമോൻ തോമസ് ജോമോൻ ഓടയ്ക്കൽ എന്നിവർ സംസാരിച്ചു.