- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഷണൽ ഹൈവേ അധികൃതർക്ക് അഭിനന്ദനവുമായ് എൻഎച്ച് 66 കോർഡിനേഷൻ കമ്മിറ്റി
പടന്നക്കാട് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മുതൽ തോട്ടം ജംഗ്ക്ഷൻ വരെയുള്ള നാഷണൽ ഹൈവേ നിർമ്മാണത്തിന്റെ ദുരിത നിവൃത്തിക്കായ് പൊതുപ്രവർത്തകരും, നാട്ടുകാരും മുൻകൈയെടുത്ത് വിവിധ ആവശ്യങ്ങളുന്നയിച്ച് ഒന്നര വർഷം മുമ്പ് രൂപീകരിച്ച എൻ എച്ച് 66 നാഷണൽ ഹൈവേ കോ-ഓർഡിനേഷൻ കമ്മിറ്റി നിവേദനം നൽകിയ പടന്നക്കാട് ടൗണിനെ ബാധിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കി ഒഴിഞ്ഞവളപ്പ് റോഡിന് സമിപത്തായി അണ്ടർപാസ്സും(5x3) പടന്നക്കാട് ഓൾഡ് ഗേറ്റ് മുതൽ (പടിഞ്ഞാറ്) നീലേശ്വരം പാലം/ (കിഴക്ക്) നിടുങ്കണ്ട വരെ ഇരു വശത്തും സർവീസ് റോഡും അനുവദിച്ച ഹൈവേ അഥോറിറ്റിയെ ഹൈവേ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പടന്നക്കാട് ചേർന്ന യോഗം അഭിനന്ദിച്ചു.
ജനപക്ഷത്ത് ചേർന്ന് നിന്ന് കൃത്യമായ രേഖകൾ സഹിതം നിരന്തരം ഇടപെട്ടതിന്റെയും , ഗാന്ധിയൻ രീതിയിലുള്ള ജനാധിപത്യ സമര രീതികൾ അവലംബിച്ചതിന്റെയും, ഒറ്റ മനസ്സോടെ സഹകരിച്ച പടന്നക്കാട് ടൗൺ നിവാസികളുടെയും വിജയമാണിതെന്ന് യോഗം വിലയിരുത്തി.
കോർഡിനേഷൻ കമ്മിറ്റി കൺവീനർ പത്മരാജൻ ഐങ്ങോത്ത് സ്വാഗതം പറഞ്ഞു.
യോഗം നഗരസഭ മുൻ കൗൺസിലറും കോർഡിനേഷൻ കമ്മിറ്റി രക്ഷാധികാരിയുമായ അബ്ദുൾ റസാഖ് തായലക്കണ്ടി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ എ എം കുഞ്ഞാമദ് അധ്യക്ഷത വഹിച്ചു.എം.അസ്സിനാർ,ടി കുഞ്ഞി കൃഷ്ണൻ,ഫരീദ് പടന്നക്കാട്, സി.എച്ച് അബ്ദുൾറഹിമാൻ, പി.സി ഇസ്ഹാക്, രാജു കരുവളം, പ്രകാശൻ, കെ.അന്തുമായി, ബീരാൻ, എൻ.പി മുഹമദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത വിഷയത്തിൽ സഹകരിച്ചവർക്കെല്ലാം കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
ജില്ലാ ആശുപത്രിക്ക് മുന്നിൽ കിഴക്ക് പടിഞ്ഞാറായ് പാലമടക്കമുള്ള മറ്റ് ആവശ്യങ്ങളുമായ് മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.