- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ സമാപിച്ചു
കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി രാമനാട്ടുകര നസ്റ്റ് പബ്ലിക് സ്കൂളിൽ നടന്ന സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ സമാപിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിവിധ സെഷനുകളിലായി പ്രഗദ്ഭർ പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി അംഗം കെ. മുഹമ്മദ് നജീബ്, മാധ്യമ പ്രവർത്തകൻ പി.കെ. നിയാസ്, മീഡിയ വൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ബെത്തുസ്സക്കാത്ത് ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന്, സോളിഡാരി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ ശബീർ കൊടുവള്ളി, അൻവർ സലാഹുദ്ദീൻ, റഷാദ് വി.പി, ഫാരിസ് ഒ.കെ, തൻസീർ ലത്വീഫ്, ശാഹിൻ സി.എസ്, സാമൂഹ്യ പ്രവർത്തകൻ അഡ്വ. അമീൻ ഹസൻ, അഡ്വ. മുഫീദ്, ഇസ്മാഈൽ അഫാഫ് എന്നിവർ സംസാരിച്ചു.