- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെനിന് പ്രണാമങ്ങൾ അർപ്പിച്ച് ചരമശതാബ്ദി ആചരണ പരിപാടികൾ സമാപിച്ചു; തലസ്ഥാനത്ത് വീണ്ടും 'ലെനിന്റെ ശബ്ദം' പ്രതിധ്വനിച്ച പ്രദർശനം സമാപിച്ചു.
ലെനിൻ ചരമശതാബ്ദി ആചരണത്തോടനുബന്ധിച്ചു എസ് യു സി ഐ കമ്മ്യൂണിസ്റ്റ് ജനുവരി 19,20,21 തീയതികളിൽ പുത്തരികണ്ടം നായനാർ പാർക്കിൽ സംഘടിപ്പിച്ച ലെനിന്റെ സംഭവനകൾ വിളമ്പരം ചെയ്ത എക്സിബിഷൻ സമാപിച്ചു. സമാപന ദിനത്തിൽ കവി സദസ്സും ബഹുജന സമ്മേളനവും നടന്നു. ദേശാഭിമാനി ഗോപി അധ്യക്ഷത വഹിച്ച കവി സമ്മേളനം പാർത്ഥസാരഥി വർമ്മ ഉദ്ഘാടനം ചെയ്തു. വൈകിട്ടു 5.30ന് നടന്ന 'സമകാലിക ലോകത്ത് ലെനിന്റെ പാഠങ്ങളുടെ പ്രസക്തിയെപ്പറ്റി നടന്ന ബഹുജന സമ്മേളനം ആചരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു. പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജോസഫ് സി മാത്യു, ജ്യോതികൃഷ്ണൻ, എം എഫ് തോമസ്, റോബർട്ട് ലോപ്പസ്, എം ഷാജർ ഖാൻ, കെ ശൈവ പ്രസാദ് എന്നിവർ പ്രസംഗിച്ചു.കൺവീനർ, ആർ ബിജു സ്വാഗതം പറഞ്ഞു.
ലെനിൻ ചരമ ശതാബ്ദി ദിനാചരണം. വിപ്ലവ സ്മരണകൾ ഇരമ്പിയ ആവേശകരമായ പ്രകടനം,റാലി ലെനിന് പ്രണാമങ്ങൾ അർപ്പിച്ചു യുവ കമ്മ്യൂണിസ്റ്റ് പരേഡ്.
സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശില്പി മഹാനായ ലെനിന്റെ ചരമ ശതാബ്ദി ദിനചാരണത്തിന്റെ ഭാഗമായി എസ് യു സി ഐ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച റാലിയും യുവ കമ്മ്യൂണിസ്റ്റ് വോളന്റീർസമാരുടെ അഭിവാദ്യ മാർച്ചും വിപ്ലവ സ്മരണകളുടെ ആരവം ഉയർത്തി.റാലി നായനാർ പാർക്കിൽ സംസ്ഥാന സെക്രട്ടറി ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈകിട്ടു നാലു മണിക്ക് തമ്പാനൂരിൽ നിന്നാരംഭിച്ച പ്രകടനം എസ് യു സി ഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടറി ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. മാർക്സിസ്റ്റ് സിദ്ധാന്തം വികല മായി അവതരിപ്പിക്ക ക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ലെനിന്റെ ജീവിതവും പാഠവും സമരങ്ങളും പഠിക്കുകയും ജീവിതത്തിൽ അവ സ്വീകരിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ജെയ്സൺ ജോസഫ് പറഞ്ഞു. സിദ്ധന്തവും പ്രയോഗവും സമന്വയിപ്പിച്ചാലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് ജനിക്കുകയുള്ളൂ. ലെനിൻ അതിന്റെ ഉത്തമ മാതൃകയാണ്. ഈ പ്രക്രിയ അനുവർത്തിച്ചതിലെ ഗുരുതരമായ വീഴ്ചയാണ് സോവിയറ്റ് യൂണിയൻ സോഷ്യലിസ്റ്റ് പാതയിൽ നിന്ന് വ്യതിചലിക്കാൻ കാരണമായി തീർന്നത്. അത് മാർക്സിസത്തിന്റെ പരാജയമല്ലെന്നും വീഴ്ചകളിലെ പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ കുമാർ അധ്യക്ഷത വഹിച്ചു. എസ് രാജീവൻ,വി കെ സദാനന്ദൻ, ഷൈല കെ ജോൺ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം വിപ്ലവഗാന സദസ് നടന്നു .ഗായകർ ലെനിന് പ്രണാമങ്ങൾ അർപ്പിക്കുന്ന വിപ്ലവ ഗാനങ്ങൾ ആലപിച്ചു. നാളെ സമാപനദിനത്തിൽ വൈകുന്നേരം ആചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമാപന സമ്മേളനം നടക്കും.പ്രദർശനം ഞായറാഴ്ച രാത്രി വരെ തുടരും.