- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി തൃശ്ശൂർ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ എങ്ങോട്ട് പോകണം എന്നറിയാതെ വൃദ്ധ ദമ്പതികൾ
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ കുറച്ച് ദിവസങ്ങളിലായി ഒരു ഭാര്യയും ഭർത്താവും (78 വയസ്സുള്ള രാജനും 68 വയസ്സുള്ള സുലോചനയും) കഴിഞ്ഞുവരുന്നു..ചാലക്കുടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജില്ലാ & സെഷൻസ് ജഡ്ജ്ഡോണി തോമസ് വർഗീസ് സാറിന്റെ ശ്രദ്ധയിൽ പെടുകയും അന്വേഷിക്കുകയും ചെയ്തു..
കോഴിക്കോട് മാവൂർ സ്വദേശികളായ ഇവർ വർഷങ്ങൾക്ക് മുമ്പ് നാടുവിട്ട് ഇറങ്ങിയതാണ് തങ്ങളുടെ അസുഖ ചികിത്സയ്ക്കായി ഉള്ള വസ്തുവും വീടും വിറ്റ്മക്കളില്ലാത്ത ഈ ദമ്പതികൾക്ക് ബന്ധുക്കൾ ഉണ്ടെങ്കിലും ആരോടും കൈനീട്ടാൻ പോയില്ല; തുടർന്ന് ഗുരുവായൂർ ക്ഷേത്ര നടയിൽ എത്തി 9 വർഷക്കാലം അവിടുത്തെ ഭക്ഷണവും രാത്രികാലങ്ങളിൽ ക്ഷേത്ര പരിസരത്തും കിടന്നു കാലം കഴിച്ചുകൂട്ടി, എന്നാൽ ചില നിയമ കുരുക്കുകൾ വന്നപ്പോൾ രാത്രികാലങ്ങളിൽ അവിടെ കിടക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ഗുരുവായൂരിനോട് യാത്ര പറഞ്ഞു.
പിന്നീടുള്ള എട്ടു വർഷങ്ങൾ ചോറ്റാനിക്കര ദേവിയുടെ മണ്ണിൽ കഴിച്ചുകൂട്ടി ഇപ്പോൾ അവിടെയും അവർക്ക് രാത്രികാലങ്ങളിൽ കഴിച്ചുകൂടാൻ പറ്റാത്ത അവസ്ഥയിലാണ്...
തിരിച്ചു കോഴിക്കോട്ടേക്ക് വണ്ടി കയറിയെങ്കിലും ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയിട്ട് ഇന്ന് രണ്ട് ആഴ്ചകൾ ആകുന്നു എങ്ങോട്ട് പോകണം എന്ന് അറിയാതെ റെയിൽവേ സ്റ്റേഷനിൽ താമസം തുടങ്ങിയപ്പോഴാണ് വീണ്ടും റെയിൽവേ നിയമങ്ങളും പ്രശ്നങ്ങളും ഉടലെടുത്തത്...
ഡോണി തോമസ് വർഗീസ് സെഷൻസ് ജഡ്ജ് ആണെന്നോ മറ്റുവിവരങ്ങളും അറിയാതെ അവരുടെ ദുരിതങ്ങൾ ഒക്കെ ഒരു മകനോട് എന്നപോലെ തുറന്നു പറഞ്ഞു , അദ്ദേഹം ഇടയ്ക്ക് ഭക്ഷണം വാങ്ങി നൽകുകയും ചെയ്തു . രണ്ട് ദിവസങ്ങൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷനിൽ തുടർന്നു ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് ഞങൾ പോവുകയാണെന്ന് ദമ്പതികൾ പറഞ്ഞു എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചപ്പോൾ ഉത്തരം ഇല്ലായിരുന്നു..
രണ്ടുദിവസം കൂടി എങ്ങനെയെങ്കിലും കഴിയാൻ ആവശ്യപ്പെട്ടിട്ട് ഡോണി തോമസ് വർഗീസ് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂര് സോമാരജനെ വിളിച്ച് വിവരം ധരിപ്പിച്ചു.
ഗാന്ധിഭവൻ 22 -1 - 2024 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഡോണി തോമസ് സാറിന്റെയും ചാലക്കുടി പൊലീസ് സ്റ്റേഷന്റെയും സഹകരണത്തോടെ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ എത്തി വൃദ്ധ ദമ്പതികളെ ഏറ്റെടുത്ത് .ഇൻസ്പെക്ടർ സന്ദീപിന്റെ നിർദ്ദേശപ്രകാരം എസ്. ഐ ജോൺസൺ കെ. ജെ, ഓഫീസർ സുനിൽ സി.എൻ, ചാലക്കുടി പ്രസ് ക്ലബ് സെക്രട്ടറി കെ വി ജയൻ എന്നിവരുടെ സാന്നിധ്യത്തിൽ 78 വയസ്സുള്ള രാജനെയും 68 വയസ്സുള്ള സുലോചനയെയും ഗാന്ധിഭവൻ ഏറ്റെടുത്ത്.