- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുണയുടെ വെളിച്ചം സമൂഹത്തിൽ പ്രകാശിപ്പിക്കണം: മാർ ജോസഫ് കൊല്ലംപറമ്പിൽ
പാലാ: കരുണ അർഹിക്കുന്നവരെ കണ്ടെത്തി സഹായിക്കാൻ സമൂഹം തയ്യാറാകണമെന്ന് ഷംഷാബാദ് രൂപതാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്നേഹഭവനം പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയും സഹായവും അർഹിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരെ സഹായിക്കുന്നതിലൂടെ കരുണയുടെ വെളിച്ചമാണ് സമൂഹത്തിൽ പ്രകാശിപ്പിക്കുന്നതെന്നും മാർ കൊല്ലംപറമ്പിൽ ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, അഡ്വ സന്തോഷ് മണർകാട്, ബിന്ദു എൽസ തോമസ്, ജെയിസൺ തോമസ് വല്ലടി, വിനയകുമാർ പാലാ, രാജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ബാബു എം ജി ധനസഹായത്തിന്റെ ആദ്യഗഡു ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ നിന്നും ഏറ്റുവാങ്ങി.