- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിശാഗന്ധി ഡാൻഡ് ഫെസ്റ്റിവലിൽ പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം 18ന്
തിരുവനന്തപുരം: പ്രമുഖ ക്ലാസിക്കൽ നർത്തകി പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം ഞായറാഴ്ച തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി തീയറ്ററിൽ അരങ്ങേറും. ഈ വർഷത്തെ നിശാഗന്ധി നൃത്തോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് 6.45നാണ് 'അനന്തായ: എംബ്രേസിങ് ഇൻഫിനിറ്റി' എന്ന പേരിലുള്ള സോളോ ഭരതനാട്യം.
അഞ്ച് പതിറ്റാണ്ടിന്റെ വഴക്കമുള്ള നൃത്തവൈഭവവും നാട്യരൂപത്തിലുള്ള കഥപറച്ചിലിന്റെ താളവും ഇഴചേർന്ന മികച്ച കലാവിരുന്നാണ് ആസ്വാദകർക്കായി ഗീത ഒരുക്കുന്നത്. ദ്രുപത് നിർഗീതിൽ ആരംഭിച്ച് ക്ലാസിക്കൽ വർണത്തിലൂടെ മീരാ ഭജനിൽ പര്യവസാനിക്കുന്ന മാതൃകയിലാണ് അനന്തായയുടെ അവതരണം.
നാട്യത്തിന്റെ കാലാതീത സൗന്ദര്യം അനാവരണം ചെയ്യുന്ന ഭാവ രാഗ താള ലയവും കാലഘട്ടങ്ങളിലൂടെ കഥകൾ പറയുന്ന ഹസ്ത മുദ്രകളുടേയും ഭാവങ്ങളുടേയും സമർത്ഥമായ പ്രയോഗവും കാഴ്ചക്കാരെ അനന്തതയിലേക്ക് കാഴ്ച്ചക്കാരെ കൂട്ടിക്കൊണ്ടു പോകും. ഗീതയുടെ മാസ്മരിക നൃത്തത്തിന് മാറ്റുകൂട്ടാൻ വരുൺ രാജശേഖരന്റെ നാട്ടുവംഗം, കെ വെങ്കിലേഷിന്റെ ആലാപനം, മനോഹർ ബാലചന്ദിരന്റെ മൃദംഗം, ജി രാഘവേന്ദ്ര പ്രസാദിന്റെ വയലിനും അകമ്പടിയുണ്ടാകും