- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക നേതാക്കളെ ജയിലിലടയ്ക്കുന്ന ക്രൂരത അവസാനിപ്പിക്കണം: രാഷ്ട്രീയ കിസാൻ മഹാസംഘ്
കൊച്ചി: ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷക നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന ക്രൂരവും നീചവുമായ നടപടിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ്.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കൺവീനറും കർഷകവേദി ചെയർമാനുമായ റോജർ സെബാസ്റ്റ്യനെ കർഷക സമരത്തിന്റെപേരിൽ അറസ്റ്റ് ചെയ്തതിൽ യാതൊരു നീതീകരണവുമില്ല. റോജർ സെബാസ്റ്റ്യനെ ഉടൻ മോചിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി.ബിജു, സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് എന്നിവർ ഡൽഹിയിൽ ആവശ്യപ്പെട്ടു.
കർഷകരുടെയും കാർഷികമേഖലയുടെയും സംരക്ഷണത്തിനായി രാജ്യതലസ്ഥാനത്ത് പോരാടുന്ന കർഷക നേതാക്കളോട് കേരളത്തിലെ വിവിധ കർഷക സംഘടനകൾ ഐക്യദാർഡ്യം പ്രഖ്യാപിക്കണമെന്നും നിർദാക്ഷിണ്യമായ അറസ്റ്റിൽ സംസ്ഥാന വ്യാപകമായി കർഷകർ പ്രതിഷേധിക്കണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് അഭ്യർത്ഥിച്ചു.