- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിൽ മോചിതനായ കർഷക നേതാവ് റോജർ സെബാസ്റ്റ്യന് കോട്ടയം റയിൽവേ സ്റ്റേഷനിൽ സ്വീകരണം
കോട്ടയം: ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിൽ പങ്കുചേർന്ന് അറസ്റ്റ് വരിക്കുകയും തുടർന്ന് ജയിൽ മോചിതനായി ഞായറാഴ്ച (18.02.2024) ഉച്ചയ്ക്ക് ഒരുമണിക്ക് ശബരി എക്സ്പ്രസിൽ കോട്ടയത്ത് എത്തിച്ചേരുകയും ചെയ്യുന്ന രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കൺവീനറും കർഷകവേദി പ്രസിഡന്റുമായ റോജർ സെബാസ്റ്റ്യന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതിയുടെയും കർഷകവേദിയുടെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണവും വരവേൽപും നൽകും.
ഡൽഹി കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും പോയ കർഷക സംഘടനാ നേതാക്കളിൽ 13 പേരെ മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് കേരളത്തിലേയ്ക്ക് തിരിച്ചയക്കുകയും ഡൽഹിയിലെത്തിക കർഷകരെ അവരുടെ താമസസ്ഥലത്തെത്തി പൊലീസ് നിരന്തരം വേട്ടയാടുകയും ചെയ്തു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കൺവീനർ റോജർ സെബാസ്റ്റ്യനെ യാതൊരു ന്യായീകരണവുമില്ലാതെയാണ് ഡൽഹിയിലെ താമസ സ്ഥലത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം റെയിൽവേ സ്റ്റേഷൻ പടിക്കൽ ഞായറാഴ്ച (18.02.2024) ഉച്ചയ്ക്ക് ഒരു മണിക്ക് ചേരുന്ന സ്വീകരണ സമ്മേളനത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കുന്നതും സൗത്ത് ഇന്ത്യ കൺവീനർ അഡ്വ. വി സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നതുമാണ്. എൻ.എഫ്.ആർ.പി..എസ്. ചെയർമാൻ ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. കൺവീനർ പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, ദേശീയ സംസ്ഥാന കർഷക നേതാക്കളായ മുതലാംതോട് മണി, ഡിജോ കാപ്പൻ, വി.ജെ.ലാലി, ജിനറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രൻ, ജോർജ് സിറിയക്, ഉണ്ണികൃഷ്ണൻ ചേർത്തല, ഹരിദാസ് കല്ലടിക്കോട്, പി.ജെ ജോൺ മാസ്റ്റർ, ജോസഫ് തെള്ളിയിൽ, വർഗീസ് കൊച്ചുകുന്നേൽ, പി.രവീന്ദ്രൻ, സിറാജ് കൊടുവായൂർ, മനു ജോസഫ്, വിദ്യാധരൻ സി.വി., ജോബിൾ വടശ്ശേരി, റോസ് ചന്ദ്രൻ, അപ്പച്ചൻ ഇരുവേലിൽ, കർഷക വേദി നേതാക്കളായ റ്റോമിച്ചൻ സ്കറിയ ഐക്കര, ബിജോ മാത്യു മഴുവഞ്ചേരിൽ, ജറാർഡ് ആന്റണി പഞ്ഞിമരം, ക്ലമന്റ് കരിയാപുരയിടം, റ്റോമി കൊരട്ടി, പി.ജെ ജോസഫ് പേഴുംകാട്ടിൽ തുടങ്ങിയവർ സംസാരിക്കും.
തുടർന്ന് കോട്ടയത്ത് ചേരുന്ന രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി തുടർ കർഷക സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് ചെയർമാൻ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.