- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് മനുഷ്യരെ വിഭജിച്ച് സംഘർഷങ്ങൾ സൃഷ്ടിക്കാൻ ഭരണകൂടം തന്നെ നേതൃത്വം നൽകുന്നു; റസാഖ് പാലേരി
തിരുവനന്തപുരം . രാജ്യത്ത് മനുഷ്യരെ വിഭജിച്ച് സംഘർഷങ്ങൾ സൃഷ്ടിക്കാൻ ഭരണകൂടം തന്നെ നേതൃത്വം നൽകുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.അനുദിനം സങ്കീർണമായ്ക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ പുതിയ രാഷട്രീയ സാഹചര്യത്തിൽജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുന്നതിനും സർക്കാർ ജീവനക്കാർക്ക് വലിയ പങ്കു നിർവഹിക്കാനുണ്ടെന്നുംഅദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ്എംപ്ലോയീസ് മൂവ്മെന്റ് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.സംസ്ഥാന പ്രസിഡന്റ് വി. അനസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അസറ്റ് സംസ്ഥാന ചെയർമാൻ കെ.ബിലാൽ ബാബു മുഖ്യ പ്രഭാഷണം നിർവഹിച്ചു. എഫ് ഐ ടി യു ദേശീയ ജനറൽ സെക്രട്ടറി ജോസഫ് ജോൺ , വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഫായിസ്, തഷ് രീഫ്, മാനു മുഹമ്മദ് , ഡോ. അയ്യൂബ് ഖാൻ , ജലീൽ മോങ്ങം എന്നിവർ പ്രഭാഷണം നിർവഹിച്ചു. സക്കീർ ഹുസൈൻ റിപ്പോർട്ട് അവതരിച്ചു. അമീറാ തസ്നീം സ്വാഗതവും വൈ. ഇർഷാദ് നന്ദിയും പറഞ്ഞു.