- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. ജോസഫ് കുരീത്തടം അവാർഡിന് നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു
പാലാ: പാലാ സെന്റ് തോമസ് കോളജ് അലുമ്നൈ അസ്സോസിയേഷൻ എല്ലാവർഷവും നൽകുന്നതും ഈ വർഷം ഫാ. ജോസഫ് കുരീത്തടം അവാർഡ് എന്ന് നാമകരണം ചെയ്തിട്ടുള്ളതുമായ അവാർഡിന് നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. സംരംഭകത്വ രംഗത്ത് തനതായ സംഭാവനകൾ നൽകിയ പൂർവ്വവിദ്യാർത്ഥിക്കാണ് ഈ വർഷം അവാർഡ് നൽകുന്നത്.
33333 രൂപയും ഷീൽഡും ഉൾപ്പെടുന്നതാണ് ഫാ. ജോസഫ് കുരീത്തടം അവാർഡ്. വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും അവാർഡിനുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം. നിർദ്ദേശിക്കപ്പെടുന്ന വ്യക്തിയുടെ ലഘു വിവരണം ഉൾപ്പടെ ഡോ. സാബു ഡി മാത്യു, സെക്രട്ടറി,അലുമ്നൈ അസ്സോസിയേഷൻ, സെന്റ് തോമസ് കോളജ് പാലാ എന്ന വിലാസത്തിൽ മാർച്ച് 1 ന് മുമ്പായി അയച്ചുതരണമെന്ന് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജയിംസ് ജോൺ മംഗലത്ത്, പ്രസിഡന്റ് ഡിജോ കാപ്പൻ എന്നിവർ അറിയിച്ചു.
Next Story