ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സാമൂഹിക പ്രവർത്തന വിഭാഗവും, അങ്കമാലി ബി. ആർ. സിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'സ്പർശം 2024' ഫെബ്രുവരി 28ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിൽ വച്ച് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 'സ്പർശ'ത്തിലൂടെ സാമൂഹിക പ്രവർത്തന വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കൊപ്പം ബി ആർ സി യിലെ ഭിന്നശേഷിക്കാരായ 40-ഓളം വിദ്യാർത്ഥികൾ, അവരുടെ മാതാപിതാക്കൾ, അദ്ധ്യാപകർ എന്നിവർ ഒരു ദിവസം പങ്കിടുകയാണ്.

ജില്ല സാമൂഹികനീതി ഓഫീസർ, ബിനോയ് വി. ജെ. നയിക്കുന്ന 'ഭിന്നശേഷി അവകാശ നിയമങ്ങളെക്കുറിച്ചുള്ള' ബോധവൽക്കരണ ക്ലാസ്, അസിം വെളിമണ്ണ നയിക്കുന്ന 'മോട്ടിവേഷണൽ സെഷൻ', മ്യൂസിക് മോജോ ഫെയിം അതുൽ സുബ്രഹ്മണ്യൻ ഒരുക്കുന്ന സംഗീത വിരുന്ന് എന്നിവയാണ് സ്പർശത്തിലെ പ്രധാന പരിപാടികൾ. സാമൂഹിക പ്രവർത്തന-നൃത്ത വിഭാഗങ്ങളിലെ വിദ്യാർത്ഥികളും ബി ആർ സിയിലെ കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. അസിം വെളിമണ്ണ ഫൗണ്ടേഷന്റെയും MyG-യുടെയും സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.