- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാപക ദിനാചരണം നടത്തി സ്പൈസസ് ബോർഡ്
കൊച്ചി: രാജ്യത്തെ സുഗന്ധവ്യഞ്ജന വ്യവസായം പരിപോഷിപ്പിക്കുന്നതിനായി 1987ൽ സ്ഥാപിതമായ സ്പൈസസ് ബോർഡ് അതിന്റെ മുപ്പത്തിയേഴാം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് അഡിഷണൽ സെക്രട്ടറി അമർദീപ് സിങ് ഭാട്ടിയ ഐഎഎസ് സ്ഥാപക ദിന പ്രഭാഷണം നടത്തി.
സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി, അതത് പ്രദേശങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ 'ക്ലീൻ ആൻഡ് സേഫ് സ്പൈസസ്' ക്യാമ്പയിൻ സംഘടിപ്പിച്ചു. കേരളത്തിൽ ഇടുക്കി പുറ്റടിയിലുള്ള സ്പൈസസ് പാർക്കിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
ചടങ്ങിൽ സ്പൈസസ് ബോർഡ് സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ ഐഎഫ്എസ് ആമുഖപ്രഭാഷണം നടത്തി. സ്പൈസസ് ബോർഡ് അംഗങ്ങൾ, കർഷകർ, കയറ്റുമതി വ്യാപാരികൾ, സ്പൈസസ് ബോർഡ് ഡയറക്ടർമാർ തുടങ്ങിയവർ സംസാരിച്ചു.