പ്രവാസി ലോകത്തെ പ്രവർത്തന മികവിനും സാമൂഹിക മേഖലകളിലെ സംഭാവനകളും കണക്കിലെടുത്ത് നൽകുന്ന പ്രവാസി ഭാരത കർമ്മ ശ്രേഷ്ഠ 2023 പുരസ്‌കാരത്തിന് ശ്യാം പി പ്രഭു അർഹനായി.

15 വർഷമായി ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ആസ്ഥാനങ്ങൾ ഉള്ള ഓറിയോൺ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടർ മാണ്. നിയമത്തിൽ ബിരുദാനന്തര ബിരുദവും, ഓണററി ഡോക്ടറേറ്റും ഉള്ള ശ്യാം പി പ്രഭു കേരള ഹൈക്കോടതിയിലും, തൊടുപുഴ കോടതികളിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. പ്രവാസി ദിനത്തോട് അനുബന്ധിച്ച് എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയും, പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ യുഎഇ കോൺസുലേറ്റ് ജനറൽ (കേരള) വൈസ് കോൺസുൽ ഹിസ് എക്‌സലൻസി ഷേക്ക് ഹമാദ് അബ്ദുള്ള അൽ ഹെബ്സി പുരസ്‌കാരം സമ്മാനിച്ചു.

ലോക്‌സഭ എംപി എൻ കെ പ്രേമചന്ദ്രൻ,കെ കെ രമ എംഎൽഎ, മുന്മന്ത്രി കെ സി ജോസഫ്,കെ സുരേന്ദ്രൻ,ചിറ്റയം ഗോപകുമാർ, പ്രവാസി ബന്ധു എസ് അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

യുഎഇയിൽ സംരംഭകർക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്ന ഓറിയോൺ ബിസിനസ് കൺസൾട്ടൻസി ഗ്രൂപ്പിന് സുതാര്യവും കൃത്യവുമായി സേവനത്തിന് അനേകം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.2018 ൽ ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് കൺസൾട്ടൻസി ബ്രാൻഡായി ഏഷ്യാ വൺ ലിമിറ്റഡ് തെരഞ്ഞെടുത്തത് ഓറിയോൺ ബിസിനസ് കൺസൾട്ടൻസിനെ ആയിരുന്നു.