പെരുമ്പിലാവ്: നാൽപതാം വാർഷികത്തിന്റെ ഭാഗമായി 'തഹ്രീക്: ഇസ്ലാം, ഇസ്ലാമിസം, ഇസ്ലാമിക് മൂവ്‌മെന്റ്' എന്ന തലക്കെട്ടിൽ എസ്‌ഐ.ഒ കേരള സംഘടിപ്പിച്ച കോൺഫറൻസ് സമാപിച്ചു. ഒക്ടോബർ 8,9 തിയ്യതികളിൽ പെരുമ്പിലാവ് അൻസാർ കാമ്പസിൽ നടന്ന കോൺഫറൻസ് ടൊറണ്ടോ ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് സ്‌കോളർ ശൈഖ് അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എസ്‌ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീർ പി. മുജീബ്‌റഹ്മാൻ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബദുൽ ലത്തീഫ്, കോൺഫറൻസ് കൺവീണർ നിയാസ് വേളം തുടങ്ങിയവർ സംസാരിച്ചു.

രണ്ട് ദിസം മൂന്ന് വേദികളിലായി നടന്ന സെഷനുകളിൽ ലണ്ടൻ ലീഡ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസർ സൽമാൻ സയ്യിദ്, ടോളിഡോ യൂണിവേഴ്‌സിറ്റിയിലെ ഡോ. ഒവാമിർ അൻജും, ന്യൂയോർക്ക് സിറ്റി യൂണിവേഴ്‌സിറ്റി പ്രൊഫസർ സൂസൻ ബക്‌മോർസ്, ബാബുരാജ് ഭഗവതി, കെ.കെ ബാബുരാജ്, സൈനുദ്ദീൻ മന്ദലാംകുന്ന്, സി.ദാവൂദ്, കെ.രാജൻ, ഡോ.പി.കെ സാദിഖ്, ടി.മുഹമദ് വേളം, പി.ഐ. നൗഷാദ്, ടി.കെ ഫാറൂഖ്, ഡോ.നഹാസ് മാള, ശിഹാബ് പൂക്കോട്ടൂർ, പി.പി ജുമൈൽ, സി.ടി സുഹൈബ്, കെ.ടി ഹുസൈൻ, ഡോ.ജമീൽ അഹ്മദ്, ഡോ.വി ഹിക്മതുല്ല, ജാബിർ സുലൈം, സൈദാലി പി.പി, ഷിയാസ് പെരുമാതുറ, ഡോ. ഹിഷാമുൽ വഹാബ്, മുഹമ്മദ് ഷാ, അഡ്വ. സി. അഹ്മദ് ഫായിസ്, അനീസ് അഹ്മദ് ടി, വാഹിദ് ചുള്ളിപ്പാറ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

കോൺഫറൻസിന്റെ സമാപനത്തോടനുബന്ധിച്ച് എസ്‌ഐ.ഒ വിന്റെ രൂപീകരണ കാലം മുതലുള്ള മുഴുവൻ സംസ്ഥാന സമിതി അംഗങ്ങളുടെയും സംഗമം നടന്നു. സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി.