- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ (എന്‍ സി ഡി സി) കേരള റീജിയണിന്റെ ആഭിമുഖ്യത്തില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ സന്ദര്‍ശിച്ചു.
ഗ്ലോബല്‍ ഗുഡ്വില്‍ അംബാസഡര്‍ ബാബ അലക്‌സാണ്ടറുടെ നേതൃത്വത്തിലാണ് കൗണ്‍സില്‍ പ്രവര്‍ത്തകര്‍ ബഡ്സ് സ്‌കൂളില്‍ എത്തുകയും, അവിടുത്തെ കുട്ടികള്‍ക്കായി ആവേശം-2024 എന്ന പേരില്‍ കലാവിരുന്ന് സംഘടിപ്പിക്കുകയും ചെയ്തത്.
എന്‍ സി ഡി സി പി ആര്‍ ഒ മാരായ അന്‍സ ബി ഖാന്‍, ജയശ്രീ എസ്, റാഷിദ എന്‍ എന്നിവരും സന്നിഹിതരായിരുന്നു.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ നമ്മള്‍ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് നയിക്കണമെന്നും അവരുടെ കഴിവുകള്‍ പുറത്ത് കൊണ്ട് വരാന്‍ വേണ്ടുന്ന എല്ലാ പിന്തുണകളും നമ്മള്‍ നല്‍കണമെന്നും ബാബ അലക്‌സാണ്ടര്‍ പറഞ്ഞു.
ബഡ്സ് സ്‌കൂളിലെ കുട്ടികളിലെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്കുകയും അവരോടൊപ്പം പാട്ടും, ഡാന്‍സും, കളിചിരികളുമായി കുറെ സമയം ചിലവഴിക്കുകയും ചെയ്തു. എല്ലാ കുട്ടികള്‍ക്കും, ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തകര്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്താണ് എന്‍ സി ഡി സി പ്രവര്‍ത്തകര്‍ മടങ്ങിയത്.