- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര ബജറ്റ് പ്രവാസികളെ അവഗണിച്ചു: കുമ്പളത്ത് ശങ്കരപ്പിള്ള
തിരുവനന്തപുരം: പ്രവാസികളെ പൂര്‍ണമായും അവഗണിക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ഒ.ഐ.സി.സി - ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള പ്രവാസികള്‍ പ്രതീക്ഷിച്ച പല പദ്ധതികളും ഉണ്ടായില്ല. കേന്ദ്ര സര്‍ക്കാര്‍ അവരുടെ താല്‍പര്യം സംരക്ഷിക്കുക മാത്രമായിരുന്നു. പ്രവാസികള്‍ അവരുടെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമാണിത്. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കൈത്താങ്ങ് അടിയന്തരമായി ലഭിക്കാതെ പോയത് പ്രതിഷേധാത്മക നിലപാടാണ്.
പ്രവാസികളുടെ യാത്ര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ടിക്കറ്റ് നിരക്ക് കുറയ്ക്കല്‍, ക്ഷേമ പദ്ധതികള്‍, സംരംഭക സാധ്യതകള്‍ എന്നിവയ്ക്ക് സഹായകമാകുന്ന പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ പോയി. വിമാന ടിക്കറ്റ് നിരക്ക് സംബന്ധിച്ച നിരവധി പരാതികള്‍ ഉന്നയിക്കുമ്പോള്‍ അത് ബജറ്റില്‍ പരിഹരിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ അത് മറന്ന മട്ടാണ്. പുതിയ വിമാനത്താവളങ്ങള്‍ പ്രഖ്യാപിച്ചതുകൊണ്ടു മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രവാസികളുടെ യാത്രാ ദുരിതം. സ്വകാര്യവത്ക്കരണം ശക്തമായതോടെ നിരവധി പ്രവാസികളാണ് തൊഴില്‍ നഷ്ടമായി മടങ്ങി എത്തിയിട്ടുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ പദ്ധതികള്‍ ഒന്നും തന്നെ ബജറ്റില്‍ ഇല്ലാതെ പോയി. അവര്‍ക്കായി ക്ഷേമ പദ്ധതികളും സഹായ പദ്ധതികളും ഇല്ല.
വിദേശ മൂലധന നിക്ഷേപം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും എന്നു പറയുമ്പോഴും അതില്‍ പ്രവാസികളുടെ കൂടി പങ്ക് ഉറപ്പു വരുത്തുവാനുള്ള യാതൊരു പ്രഖ്യാപനങ്ങളും ഇല്ല.
പ്രവാസി വ്യവസായ സംരംഭകര്‍ക്കും മടങ്ങി എത്തുന്നവര്‍ക്കും പ്രത്യേക പാക്കേജുകള്‍ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ബജറ്റില്‍ പണം കണ്ടെത്തിയിട്ടില്ല. പ്രവാസികളുടെ സമ്പത്ത് ചൂഷണം ചെയ്യാന്‍ മാത്രമാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞ ഭരണ കാലം മുതല്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പ്രവാസികളെയും സാധാരണക്കാരെയും അവഗണിച്ച ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു.