ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സെക്രട്ടേറിയറ്റ് ജീവനക്കാരുടെനേതൃത്വത്തില്‍ രൂപീകരിച്ച ഉമ്മന്‍ചാണ്ടി ചാരിറ്റബിള്‍ ആന്റ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍(രജി. നം.Tvm /Tc/99/2024) പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്ഉള്ളൂരിലെ ലൂര്‍ദ് മാതാ ക്യാന്‍സര്‍ കെയര്‍ ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹോം
ഡയറക്ടര്‍ ഫാ. മോബന്‍ ചൂരവടി മുഖ്യപ്രഭാഷണം നടത്തി.

ഫൗണ്ടേഷന്‍ പ്രസിഡന്റ് ലളിത് എസ്. എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായപ്രസന്നകുമാര്‍ വി.ഡി, രഞ്ജിത് ആര്‍, ടി.സുജ, അനില്‍കുമാര്‍ പി, ജ്യോതിഷ് എംഎസ്, വിനോദ് കുമാര്‍ എല്‍ ,എസ്. ജയപ്രകാശ്, ജയകുമാര്‍, ഡിംപിള്‍ നൗഷാദ് ഹുസൈന്‍,
ഹാരിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹോമിലെ അന്തേവാസികള്‍ക്കുള്ള ഫൗണ്ടേഷന്‍ വകഅവശ്യസാധനങ്ങള്‍ ഹോം ഡയറക്ടര്‍ക്ക് കൈമാറി.