മലപ്പുറം: കേരളത്തില്‍ നൂറു കേന്ദ്രങ്ങളില്‍ യൂത്ത് കഫേകള്‍ സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. യൂത്ത് കഫേകളുടെ സംസ്ഥാനതല പ്രഖ്യാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കേരളത്തിലുടനീളം നടക്കുന്ന ഈ പരിപാടിയില്‍ 10000 ഓളം കുടുംബങ്ങള്‍ സംബന്ധിക്കും. കുടുംബങ്ങളുടെ ആരോഗ്യകരമായ വികാസത്തിന് സഹായകമാവുന്ന വിവിധ സെഷനുകള്‍ പരിപാടിയില്‍ ഉള്‍കൊള്ളിച്ചതായും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുല്‍ ബാസിത് പി.പി അധ്യക്ഷത വഹിച്ചു. യൂത്ത് കഫേ സംസ്ഥാന അസി. ഡയറക്ടര്‍ ടി.പി. സാലിഹ്, അജ്മല്‍ കെ പി, അനസ് മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. അജ്മല്‍ കെ.എന്‍ സ്വാഗതവും ഹാരിസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.