- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍ഗാത്മകത വംശീയതയെ തകര്‍ക്കും: പി സുരേന്ദ്രന്‍
താമരശ്ശേരി: സര്‍ഗാത്മകത വംശീയതയെ തകര്‍ക്കുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ അഭിപ്രായപെട്ടു.
എസ്എസ്എഫ് താമരശ്ശേരി ഡിവിഷന്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യോത്സവ് ഇത്തരം സര്‍ഗാത്മക തലമുറയെ വളര്‍ത്തിയെടുക്കുകയാണ് എന്നും അവരാണ് ഈ നാടിന്റെ ഗതി നിര്‍ണയിക്കുക എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രണ്ട് ദിനങ്ങളിലായി മലപുറത് നടക്കുന്ന സാഹിത്യോത്സവിന്‍ എട്ട് സെക്ടറുകളില്‍ നിന്നായി ആയിരത്തില്‍ പരം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.ഇന്നലെ (ശനി) വൈകിട്ട് നടന്ന ഉദ്ഘടന സംഗമത്തില്‍ ഡിവിഷന്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ് അദനി അധ്യക്ഷത വഹിച്ചു. എസ്എസ്എഫ് കേരള സെക്രട്ടറി ഡോ: എം എസ് മുഹമ്മദ് പ്രമേയ ഭാഷണം നടത്തി. അബ്ദുള്ളക്കോയ തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. നൗഫല്‍ സഖാഫി, ആഷിഖ് സഖാഫി കാന്തപുരം, ജാഫര്‍ സഖാഫി സംസാരിച്ചു. അസീസ് മുസ്ലിയാര്‍, ഉമര്‍ ഹാജി, യാസീന്‍ ഫവാസ്, മുഹമ്മദലി കാവുംപുറം, സുലൈമാന്‍ മുസ്ലിയാര്‍ സംബന്ധിച്ചു.
ശഫീഖ് സഖാഫി സ്വാഗതവും സഫ്വാന്‍ സഖാഫി നന്ദിയും പറഞ്ഞു.