താമരശ്ശേരി: എസ്.എസ് എഫ് താമരശ്ശേരി ഡിവിഷന്‍ സാഹിത്യോത്സവില്‍ കട്ടിപ്പാറ സെക്ടര്‍ ജേതാക്കളായി. മൂന്നു ദിനങ്ങളിലായി മലപുറത്ത് വെച്ച് നടന്ന സാഹിത്യോത്സവില്‍ കട്ടിപ്പാറ 645 പോയിന്റ് നേടിയാണ് ജേതാക്കളായത്. പുതപ്പാടി 566,താമരശേരി 512 പോയന്റുകള്‍ നേടി യഥാക്രമം രണ്ട്,മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ പുതുപ്പാടി സെക്ടക്‌റിലെ അല്‍ത്താഫ് കെ.ആര്‍ 40 പോയന്റുകള്‍ നേടി കലാ പ്രതിഭയായി.

ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച പുതുപ്പാടി സെക്ടറിലെ തന്നെ ഹാഷിര്‍ സുലൈമാന്‍ 36 പോയന്റുകള്‍ നേടി സര്‍ഗ്ഗ പ്രതിഭയുമായി. ഇന്നലെ വൈകിട്ട് നടന്ന സമാപന സംഗമം സ്വാഗതസംഘ ചെയര്‍മാന്‍ സയ്യിദ് അബ്ദുള്ളക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കേരള എസ്.ജെ.എം സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി അനുമോദന ഭാഷണം നടത്തി. സാഹിത്യോത്സവ് വിജയികളെ പ്രഖ്യാഭിച്ച് എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുനീര്‍ സഅദി സംസാരിച്ചു. ലുകുമാന്‍ ഹാജി കലാ- സര്‍ഗ്ഗ പ്രതിഭകളെ പ്രഖ്യാപിച്ചു. എം പി എസ് തങ്ങള്‍ മലപുറം പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഡോ. സയ്യിദ് നിസാം റഹ്മാന്‍, മുഹമ്മദ് അലി കാവുംപുറം, സലാം മലപുറം, ആശിഖ് ഈര്‍പ്പോണ സംസാരിച്ചു. സാബിത്ത് അബ്ദുല്ല സഖാഫി, മുഹമ്മദ് അലി സൈനി സിപി, കെ ടി അബ്ദുറഷീദ് ഒടുങ്ങാക്കാട്, ഡോക്ടര്‍ മുഹമ്മദ് അസ്ഹരി, നൗഫല്‍ സഖാഫി വെണ്ണിയോട്, ആഷിക് അഹമ്മദ് സഖാഫി പൂനൂര്‍, ബഷീര്‍ അഹ്‌സനി എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ: എസ് എസ് എഫ് താമരശ്ശേരി ഡിവിഷന്‍ സാഹിത്യോത്സവ് ജേതാക്കള്‍ ആയ കട്ടിപ്പാറ സെക്ടറിന് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി ട്രോഫി സമ്മാനിക്കുന്നു