- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്രാസ് ഐഐടിയിൽ സ്കൂൾ ഓഫ് സസ്റ്റെയിനബിലിറ്റി ആരംഭിച്ചു
ചെന്നൈ: മദ്രാസ് ഐഐടിയിൽ സ്കൂൾ ഓഫ് സസ്റ്റെയിനബിലിറ്റി തുടങ്ങി. സുസ്ഥിരതയെക്കുറിച്ച് പുതിയ ഇന്റർഡിസിപ്ലിനറി കോഴ്സുകൾ, ഗവേഷണ സമന്വയം തുടങ്ങിയവ ഉൾക്കൊള്ളുന്ന സ്കൂൾ ഓഫ് സസ്റ്റെയിനബിലിറ്റിസെന്റർ ഓഫ് എക്സലൻസ് എന്ന നിലയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്പാർട്ട്മെന്റുകളിലെയും റിസർച്ച് സെന്ററുകളിലെയും ഫാക്കൽറ്റി അംഗങ്ങളെ ഭാഗഭാക്കാക്കും.
ഉദ്ഘാടനച്ചടങ്ങിൽ ധനകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ജയന്ത് സിൻഹ എംപി , മദ്രാസ് ഐഐടി ഡയറക്ടർ പ്രൊഫ.വി. കാമകോടി, സ്കൂൾ ഓഫ് സസ്റ്റെയിനബിലിറ്റി മേധാവി പ്രൊഫ. അശ്വിൻ മഹാലിംഗം, സ്കൂൾ അസോസിയേറ്റ് മേധാവി പ്രൊഫ. രജനീഷ് കുമാർ എന്നിവർ പങ്കെടുത്തു. ഫാക്കൽറ്റി, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായി.
സസ്റ്റെയിനബിലിറ്റിയിൽ മൈനർ കോഴ്സിനും ഇന്റർ ഡിസിപ്ലിനറി മാസ്റ്റേഴ്സ് പ്രോഗ്രാമിനും പുറമെ, പ്രൊഫഷണലുകൾക്കു ഓൺലൈനായുൾപ്പെടെ വൈവിധ്യമാർന്ന കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാമുകൾ നൽകാനും സ്കൂൾ പദ്ധതിയിടുന്നു. അദ്ധ്യാപനത്തിനു പുറമേ, അടിസ്ഥാന ശാസ്ത്ര ഗവേഷണം, സാങ്കേതിക വികസനം, ട്രാൻസ്ഫർ, യഥാർത്ഥ ലോകം പ്രോജക്ട് നടപ്പാക്കൽ,നയ ഉപദേശക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സ്കൂൾ ഊന്നൽ നൽകും. ഏതാനും വർഷങ്ങൾക്കകം സസ്റ്റെയിനബിലിറ്റിയിൽ ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാം (IDDD) ആരംഭിക്കാൻ സ്കൂൾ പദ്ധതിയിടുന്നുണ്ട്.