- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡോപ്റ്റ് എ വില്ലേജ് പദ്ധതിയിലൂടെ പാലക്കാട് കൊല്ലങ്കോടുള്ള ആദിവാസി കുടുംബങ്ങള്‍ക്ക് സഹായവുമായി യു എസ് ടി
തിരുവനന്തപുരം, ജൂലൈ 17, 2024: പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി, തങ്ങളുടെ 'അഡോപ്റ്റ് എ വില്ലേജ്' പരിപാടിയുടെ ഭാഗമായി പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തില്‍ നിരവധി വികസന സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. 'അഡോപ്റ്റ് എ വില്ലേജ്' എന്നത് യു.എസ്.ടിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സി എസ് ആര്) സംരംഭമാണ്. ഗ്രാമ പ്രദേശങ്ങളില്‍ വസിക്കുന്ന കുടുംബങ്ങള്‍ക്കിടയില്‍ സമഗ്ര വികസനത്തിനും പരിവര്‍ത്തനത്തിനും സഹായകമാവുന്ന വിധത്തിലാണ് അഡോപ്റ്റ് എ വില്ലേജ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ഗ്രാമ ജനതയുടെ സമഗ്ര വികസനത്തിനും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി വിവിധ പരിപാടികളാണ് കമ്പനി നടപ്പാക്കി വരുന്നത്.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തില്‍ വസിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട 41 കുടുംബങ്ങളാണുള്ളത്. 'അഡോപ്റ്റ് എ വില്ലേജ്' സംരംഭത്തിലൂടെ 30-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ ക്ലാസ് റൂം ഫര്‍ണിച്ചറുകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ സ്ഥാപിച്ചിരിക്കുകയാണ് കമ്പനി. കമ്മ്യൂണിറ്റി സ്റ്റഡി സെന്ററില്‍ ബി. എഡ് യോഗ്യതയുള്ള ഒരു അധ്യാപകനെയും നിയമിച്ചു.
കൊല്ലങ്കോട് ഗ്രാമത്തിനായി നിര്‍മ്മിച്ച കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ ജൂലൈ 13-ന് യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും, ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു ഗ്രാമവാസികള്‍ക്ക് കൈമാറി. സുനില്‍ ബാലകൃഷ്ണന്, സിഎസ്ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്മണ്യന്, സിഎസ്ആര്‍ ലീഡുമാരായ രാമു, മനോജ് മുരളീധരന് എന്നിവര്‍ അടങ്ങുന്ന യുഎസ് ടി യില്‍ നിന്നുള്ള സംഘം കൊല്ലങ്കോട് ഗ്രാമത്തിലെ കുടിലുകള്‍ സന്ദര്‍ശിക്കുകയും ആദിവാസി കുടുംബങ്ങളിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും സി എസ് ആര് പരിപാടികളിലൂടെയുള്ള ഭാവി ഇടപെടലുകളുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
"യു എസ് ടിയുടെ സിഎസ്ആര്‍ പരിപാടിയായ 'അഡോപ്റ്റ് എ വില്ലേജ്' വിവിധ വിദ്യാഭ്യാസ സാമൂഹിക വികസന സംരംഭങ്ങളിലൂടെ നടപ്പിലാക്കുന്നതിലൂടെ കമ്പനി ദത്തെടുക്കുന്ന ഗ്രാമങ്ങളില്‍ വസിക്കുന്ന കുടുംബങ്ങളുടെ ജീവിത പരിവര്‍ത്തന പരിപാടികള്‍ നടപ്പിലാക്കി വരികയാണ്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് സഹായകമാകുന്ന വിധത്തില്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ മികവ് ഉറപ്പാക്കുന്ന പുതിയ ചുവടുവയ്പാണ് കമ്പനി നിര്‍മിച്ചു കൈമാറിയ കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍. ഭാവിയില്‍ ഗ്രാമത്തില്‍ കൂടുതല്‍ വികസന പരിപാടികള്‍ ഉള്‍പ്പെടുത്താന്‍ യു എസ് ടി യത്നിക്കും, ' യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും, ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന് പറഞ്ഞു.
അഡോപ്റ്റ് എ വില്ലേജ് പദ്ധതിയിലൂടെ പിന്തുണ ആവശ്യമുള്ള കൂടുതല്‍ ഗ്രാമങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളുടെ സാധ്യതയും യു എസ് ടി വിലയിരുത്തി നടപ്പാക്കും.