- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് എം വി സ്‌കൂളിന് കമ്പ്യൂട്ടറുകളും ഐടി ലാബും സംഭാവന ചെയ്ത് യു എസ് ടി
തിരുവനന്തപുരം, ജൂലായ് 8, 2024: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി എസ് ആര്‍) സംരംഭങ്ങളുടെ ഭാഗമായി കമ്പനിയുടെ 25-ാം വാര്‍ഷികത്തിന്റെ വേളയില്‍ തിരുവനന്തപുരത്തുള്ള എസ്എംവി സ്‌കൂളിന് 20 ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ സംഭാവന ചെയ്യുകയും ഒരു ഐടി ലാബ് സ്ഥാപിച്ച് കൈമാറുകയും ചെയ്തു.തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുനാള്‍ 1836-ലാണ് ശ്രീമൂല വിലാസം ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്ന എസ്എംവി സ്‌കൂള്‍ സ്ഥാപിച്ചത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണ് എസ് എം വി സ്‌കൂള്‍.
എസ് എം വി സ്‌കൂളില്‍ വിവര സാങ്കേതികവിദ്യാ പഠനങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യു എസ് ടി യുടെ ഈ സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ ഒരു സുപ്രധാന സഹായമാകും. കമ്പനിയുടെ 25-ാം വാര്‍ഷികം, സ്ഥാപകനായ ജി എ മേനോന്റെ ജന്മവാര്‍ഷികം എന്നിവയോടനുബന്ധിച്ചു നടക്കുന്ന വാരാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഡെസ്‌ക്ക് ടോപ് കമ്പ്യൂട്ടറുകളും ഐ ടി ലാബും ഇക്കഴിഞ്ഞ ജൂലായ് 2 ന് സ്‌കൂളിനു കൈമാറിയത്. യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവിയായ ശില്‍പ മേനോന്‍, ടാലന്റ്റ് അക്വിസിഷന്‍ വിഭാഗത്തിലെ നികിത ബഹാദൂര്‍, പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് കേരള ലീഡ് റോഷ്നി ദാസ് കെ എന്നിവര്‍ ചേര്‍ന്നാണ് സ്‌കൂളിന് ഇവ കൈമാറിയത്. യു എസ് ടിയുടെ സി എസ് ആര്‍ അംബാസഡര്‍ സോഫി ജാനറ്റ്, സി എസ് ആര്‍ ഫിനാന്‍സ് ലീഡ് വിനീത് മോഹനന്‍ എന്നിവരാണ് കമ്പനിയുടെ ഭാഗത്തു നിന്ന് പരിപാടി ആസൂത്രണം ചെയ്തത്. എസ് എം വി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കല്പന ചന്ദ്രന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറും സീനിയര്‍ അധ്യാപികയുമായ ബിന്ദു എസ് ആര്‍, കംപ്യൂട്ടര്‍ സയന്‍സ് അധ്യാപകരായ സേതു ലാല്‍, ബിപിന്‍ ചാറ്റര്‍ജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
"കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളുകളിലൊന്നായ എസ് എം വി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ അവസരം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി യു എസ് ടി എന്നും മുന്‍പന്തിയിലുണ്ട്. ഈ മേഖലയിലെ ഞങ്ങളുടെ ശ്രമങ്ങള്‍ ഇനിയും തുടരും," യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവിയായ ശില്‍പ മേനോന്‍ പറഞ്ഞു.
"ഞങ്ങളുടെ സ്‌കൂളില്‍ ഒരു ഐടി ലാബ് സജ്ജീകരിച്ച് സഹായിച്ച യു എസ് ടിയോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്. വിവരസാങ്കേതികവിദ്യാ മേഖലയില്‍ കൂടുതല്‍ പഠനമാര്‍ഗങ്ങള്‍ പിന്തുടരുന്നതില്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ ഈ സംരംഭം വളരെയേറെ സഹായിക്കുമെന്ന് ഉറപ്പാണ്," എസ്എംവി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കല്പന ചന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ ഐടി തൊഴില്‍ ദാതാവായ യു എസ് ടി, കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ ഐടി ലാബുകള്‍ നിര്‍മ്മിക്കുക, ഐടി ലാബുകള്‍ സ്ഥാപിക്കുക, ലൈബ്രറികള്‍ സ്ഥാപിക്കുക, ഫര്‍ണിച്ചറുകള്‍ സംഭാവന ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കി വരുന്നു. തിരുവനന്തപുരത്തെ എസ്എംവി സ്‌കൂളിന് നല്‍കുന്ന സിഎസ്ആര്‍ പിന്തുണ കമ്പനി ഏറ്റെടുത്തിട്ടുള്ള നിരവധി സംരംഭങ്ങളില്‍ ഒന്നാണ്. യുഎസ്ടി തങ്ങളുടെ 'അഡോപ്റ്റ് എ സ്‌കൂള്‍' പ്രോഗ്രാമിലൂടെ സംസ്ഥാനത്തെ വിവിധ സ്‌കൂളുകള്‍ക്ക് പിന്തുണ നല്‍കി വരുന്ന സ്ഥാപനമാണ്.