പെരിന്തല്‍മണ്ണ : കേരളത്തിലെ സുപ്രധാന പാതകളില്‍ ഒന്നായ ദേശീയപാത 966 (213) യില്‍ പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷന്‍ മുതല്‍ അങ്ങാടിപ്പുറം ടൗണ്‍ വരെയുള്ള ഭാഗങ്ങളില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവിക്കുകയും മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അതിന് ശാശ്വത പരിഹാരമാകുന്ന ഓരോടംപാലം - മാനത്തുമംഗലം ബൈപ്പാസ് വേഗത്തില്‍ നിര്‍മിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനു നിവേദനം നല്‍കി.

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാസെക്രട്ടറി ഖാദര്‍ അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡണ്ട് അത്തീഖ് ശാന്തപുരം, ശിഹാബ് തിരൂര്‍ക്കാട്, അബൂബക്കര്‍ പെരിന്തല്‍മണ്ണ എന്നിവരാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി നിവേദനം നല്‍കിയത്.